‘കണ്ടുകൊണ്ടേന് കണ്ടുകൊണ്ടേന്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജീവ് മേനോനും എ.ആർ റഹ്മാനും വീണ്ടും ഒന്നിക്കുന്നു. മലയാളി നടി അപര്ണ ബാലമുരളി നായികയാകുന്ന ചിത്രം ചെന്നൈയിൽ ഷൂട്ടിംഗ് ആരംഭിച്ചു. ‘സര്വം താള മയം’ എന്ന ഈ ചിത്രത്തിൽ ജി വി പ്രകാശ് കുമാറാണ് നായകന്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര് പുറത്തിറങ്ങി. സംഗീത പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഒമ്പത് ഗാനങ്ങളുണ്ടെന്നാണ് സൂചന.
രാജീവ് മേനോനും എ ആര് റഹ്മാനും ഒന്നിക്കുന്ന മൂന്നാം ചിത്രമാണിത്. 1995ല് പുറത്തെത്തിയ മിന്സാരകനവും 2000ല് പുറത്തെത്തിയ കണ്ടുകൊണ്ടേന് കണ്ടുകൊണ്ടേൻ എന്നീ ചിത്രങ്ങളിലാണ് ഈ കൂട്ടുകെട്ട് മുൻപ് ഒന്നിച്ചത്. നെടുമുടി വേണു, ആതിര, സുമേഷ്, വിനീത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. രവി യാദവ് ആണ് ഛായാഗ്രാഹകന്. എഡിറ്റിങ് ആന്റണി. ലതയാണ് നിര്മാതാവ്.
തമിഴ്-മലയാളം സിനിമാ പിന്നണി ഗായികയായ കല്യാണി മേനോന്റെ മകനായ രാജീവ് 1995ല് മണിരത്നനത്തിന്റെ ‘ബോംബെ’യുടെ ഛായാഗ്രാഹകനായതോടെയാണ് സിനിമാലോകത്ത് ശ്രദ്ധനേടിയത്. ‘മോണിങ്ങ് രാഗ’, ‘ഗുരു’ എന്നീ ചിത്രങ്ങള്ക്ക് പുറമെ ശ്യാം ബൈനഗല്, ഗിരീഷ്കര്ണാട് എന്നിവര്ക്കൊപ്പം നിരവധി ഡോക്യുമെന്ററികള്ക്കും ഷോര്ട്ട് ഫിലിമുകള്ക്കും ഇദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. തുടർന്ന് സംവിധാനരംഗത്തേക്ക് തിരിയുകയായിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.