[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ അമ്പരപ്പിച്ച് അനുഷ്‌ക

കഥാപാത്രത്തിന് വേണ്ടി എത്ര ത്യാഗം സഹിക്കാനും തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായ അനുഷ്‌ക ഷെട്ടിക്ക് മടിയില്ല. ഇപ്പോൾ ആരാധകരെ അമ്പരിപ്പിച്ച് പുതിയ ലുക്കിലുള്ള അനുഷ്‌കയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. പുതിയ ലുക്കിലുള്ള ചിത്രം താരം തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. കറുത്ത വസ്ത്രമണിഞ്ഞ് മുടി ബോബ് ചെയ്ത് തറയിൽ അനുഷ്ക ഇരിക്കുന്നതാണ് ചിത്രം. ”മാജിക്കിലൂടെ സ്വപ്നം യാഥാർഥ്യമാകില്ല. അതിന് നിശ്ചയദാർഢ്യവും കഠിനാധ്വാനവും വേണ”മെന്നും അനുഷ്ക ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.


അനുഷ്‌കയുടെ വ്യത്യസ്തമായ ഈ ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തംരഗമായി കഴിഞ്ഞു. താരത്തിന്റെ വാക്കുകൾ ഏറെ പ്രചോദനമാണെന്നും കഠിനാധ്വാനത്തെ പ്രശംസിക്കുന്നുവെന്നുമാണ് ആരാധകർ പറയുന്നത്. രാം ഗോപാൽ വർമ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ഈ മേക്കോവറെന്നാണ് സൂചന.

നാഗാര്‍ജുനയാണ് ഈ സിനിമയിൽ നായകനായി എത്തുന്നത്. മുൻപ് ‘ബാഗ്മതി’ എന്ന ചിത്രത്തിലെ അനുഷ്‌കയുടെ ലുക്കും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ലുക്ക് പുറത്ത്വി ട്ടിരിക്കുന്നത്.

കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറുള്ള അനുഷ്‌കയുടെ അര്‍പ്പണ ബോധം വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.