ബി ഉണ്ണികൃഷ്ണൻ- മോഹൻലാൽ ടീമിൽ നിന്ന് പുറത്തു വരുന്ന ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. ഉദയ കൃഷ്ണ രചിച്ച ഈ ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെർറ്റൈനെർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ഹൈപ്പ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധികൾ അവസാനിച്ച ശേഷം ഈ ചിത്രം തീയേറ്റർ റിലീസ് ആയിത്തന്നെ എത്തുമെന്നും മോഹൻലാലിന്റെ തന്നെ മരക്കാർ വന്നതിനു ശേഷം മാത്രമേ ആറാട്ട് എത്തുകയുള്ളൂ എന്നും ബി ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി. അതിനോടൊപ്പം തന്നെ അദ്ദേഹം പുറത്തു പറഞ്ഞ ഒരു കാര്യമാണ് എ ആർ റഹ്മാൻ എന്ന ഇന്ത്യൻ സിനിമയിലെ സംഗീത മാന്ത്രികൻ ഈ ചിത്രത്തിൽ വരാൻ ഉണ്ടായ കാരണം. ഈ ചിത്രത്തിൽ എ ആർ റഹ്മാൻ അഭിനയിക്കണം എന്നുള്ള വാശി രചയിതാവായ ഉദയ കൃഷ്ണയുടേത് ആയിരുന്നു എന്നും, റഹ്മാൻ വരാം എന്ന് സമ്മതിക്കുന്നതിനു മുൻപ് തന്നെ അദ്ദേഹത്തിന്റെ റെഫെറെൻസ് വെച്ചുകൊണ്ട് ചിത്രം ഷൂട്ട് ചെയ്തു തുടങ്ങിയിരുന്നു എന്നും ഉണ്ണികൃഷ്ണൻ പറയുന്നു. എന്നാൽ അദ്ദേഹത്തെ കൊണ്ട് വരാനുള്ള ആദ്യ ശ്രമം പരാജയപ്പെടുകയും ചെയ്തു. അദ്ദേഹത്തിന് സിനിമകളിൽ അഭിനയിക്കാനുള്ള താല്പര്യക്കുറവായിരുന്നു അതിനു കാരണം.
എന്നാൽ പിന്നീട് അദ്ദേഹവുമായി ഒരു ഓൺലൈൻ മീറ്റിങ് അറേഞ്ച് ചെയ്തു സംസാരിച്ചപ്പോൾ അദ്ദേഹം ആറാട്ടിൽ അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു. അതിനു കാരണമായി എ ആർ റഹ്മാൻ തങ്ങളോട് പറഞ്ഞത്, താനൊരു വലിയ മോഹൻലാൽ ആരാധകൻ ആണെന്നതാണ്. സ്വതന്ത്ര സംഗീത സംവിധായകൻ ആവുന്നതിനു മുൻപേ താൻ ഒട്ടേറെ മലയാള ചിത്രങ്ങളുടെ പശ്ചാത്തല സംഗീത വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട് എന്നും അതുപോലെ മലയാളത്തിലെ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ യോദ്ധയിൽ മോഹൻലാൽ ആയിരുന്നു നായകൻ എന്നതും അദ്ദേഹം മനസ്സിൽ സൂക്ഷിക്കുന്നു. അന്ന് മുതലേ മോഹൻലാലിനോട് വലിയ ആരാധനയാണ് തനിക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം, തന്റെ പിതാവിന് മലയാള സിനിമയോടുള്ള ആത്മബന്ധവും അദ്ദേഹം ഓർത്തെടുത്തു. അങ്ങനെയാണ് എ ആർ റഹ്മാൻ ഈ ചിത്രത്തിന്റെ ഭാഗമാകുന്നത് എന്നാണ് ബി ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തിയത്.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
This website uses cookies.