അങ്കമാലി ഡയറീസിലൂടെ ശ്രദ്ധ നേടിയ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മിഷൻ സി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒടിടി റിലീസ് ആയാണ് എത്തുക. തീയേറ്റർ റിലീസ് കാത്തിരുന്ന ഈ ചിത്രം, ഇപ്പോൾ വീണ്ടും കോവിഡ് പശ്‌ചാത്തലത്തിൽ തീയേറ്ററുകൾ അടക്കുന്ന സാഹചര്യത്തിലാണ് ഒടിടി റിലീസ് തീരുമാനിച്ചത്. നീ സ്ട്രീം എന്ന ഒടിടി പ്ലാറ്റ്‌ഫോമിലാണ് മിഷൻ സി റിലീസ് ചെയ്യാൻ പോകുന്നത് അടുത്ത മാസം മൂന്നാം തീയതി മുതൽ ഈ ചിത്രം നീ സ്ട്രീമിൽ പ്രദർശനം ആരംഭിക്കും. ഇതിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മീനാക്ഷി ദിനേശ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ അന്ന് പുറത്തു വന്നത് നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ജോജു ജോര്‍ജ്ജ്, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആന്‍റണി വർഗ്ഗീസ്, ഉണ്ണി മുകുന്ദൻ, അജു വര്‍ഗ്ഗീസ്, വിനയ് ഫോർട്ട് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആയിരുന്നു.
ഒരു റോഡ് ത്രില്ലർ ആയാണ് മിഷൻ സി ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രൈലെർ നൽകിയത്. തീവ്രവാദികൾ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതിൽ കുടുങ്ങിപ്പോയ ഒരു പറ്റം വിദ്യാർഥികളും, അവരെ രക്ഷപ്പെടുത്താൻ എത്തുന്ന പോലീസുകാരുടെയും കമാന്‍റോകളുടെയും ഉദ്വേഗം ജനിപ്പിക്കുന്ന സാഹസിക നിമിഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്നത് എന്നാണ് സൂചന. അപ്പാനി ശരത്, മീനാക്ഷി ദിനേശ് എന്നിവർക്ക് പുറമെ, കൈലാഷ്, മേജർ രവി, ജയകൃഷ്ണൻ, ബാലാജിശർമ്മ, ഗിന്നസ് വിനോദ്, ആര്യൻ ഷാജി, നോബി ബിനു, മീനാക്ഷി മഹേഷ് തുടങ്ങിയവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. എം സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമ്മിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുശാന്ത് ശ്രീനി, എഡിറ്റ് ചെയ്തത് റിയാസ് കെ ബദർ, സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് കേരളാ പൊലീസിലെ ഉദ്യോഗസ്ഥനായ ഹണി എന്നിവരുമാണ്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്‍റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.