ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ഡിറക്ടർമാരിൽ ഒരാളായ മണി രത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം എന്ന ചിത്രം കഴിഞ്ഞ മാസം ആണ് റിലീസ് ചെയ്തത്. ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം നേടി. പരാജയങ്ങളിൽ പെട്ട് ഉഴറിയിരുന്ന മണി രത്‌നം എന്ന സംവിധായകന്റെ ഒരു തിരിച്ചു വരവായിരുന്നു ഈ ചിത്രം. അരവിന്ദ് സ്വാമി, ചിമ്പു, വിജയ് സേതുപതി, അരുൺ വിജയ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ മലയാള നടൻ അപ്പാനി ശരത്തും ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആ കഥാപാത്രം ശരത്തിനു ഏറെ പ്രശംസയും നേടി കൊടുത്തു. മണി രത്‌നം ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷം ശരത് തന്റെ ഫേസ്ബുക് പേജിലൂടെ നേരത്തെ പങ്കു വെച്ചിരുന്നു.
ഇപ്പോൾ ഈ ചിത്രത്തിന്റെ വിജയാഘോഷത്തിലും പങ്കെടുത്ത അപ്പാനി ശരത് അതിന്റെ ദൃശ്യങ്ങളും തന്റെ ഫേസ്ബുക് പേജിലൂടെ പങ്കു വെക്കുകയും തന്റെ സന്തോഷം അറിയിക്കുകയും ചെയ്തു. മണി രത്‌നം, അരവിന്ദ് സ്വാമി, വിജയ് സേതുപതി, സന്തോഷ് ശിവൻ എന്നിവർക്കൊപ്പമുള്ള തന്റെ സെൽഫികളും അപ്പാനി ശരത് ഫേസ്ബുക് പോസ്റ്റിന്റെ ഭാഗം ആക്കിയിട്ടുണ്ട്. സന്തോഷ് ശിവൻ ആയിരുന്നു ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്. മദ്രാസ് ടാകീസ് , ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മണി രത്‌നം, എ സുഭാസ്കരൻ എന്നിവർ ആണ് ഈ ചിത്രം നിർമ്മിച്ചത്. ഈ ചിത്രം കൂടാതെ വിശാൽ നായകനായ സണ്ടക്കോഴി 2 എന്ന തമിഴ് ചിത്രത്തിലും അപ്പാനി ശരത് അഭിനയിച്ചിരുന്നു. ആ ചിത്രം വരുന്ന ആഴ്ച കേരളത്തിൽ റിലീസ് ചെയ്യും.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.