പ്രേക്ഷകർ ഏറെ കാത്തിരുന്ന മാസ്സ് ചിത്രമായ പോക്കിരി സൈമൺ കഴിഞ്ഞ ദിവസം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. ജിജോ ആന്റണി സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ പോക്കിരി സൈമണിൽ സണ്ണി വെയ്ൻ ആണ് നായകൻ ആയി എത്തിയത്. കെ അമ്പാടി തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ശരത് കുമാർ, ജേക്കബ് ഗ്രിഗറി, സൈജു കുറുപ്പ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, അശോകൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്. പ്രയാഗ മാർട്ടിൻ ആണ് ഈ ചിത്രത്തിൽ സണ്ണി വെയ്‌നിന്റെ നായിക ആയി എത്തിയത്. കടുത്ത വിജയ് ആരാധകൻ ആയ സൈമൺ ആയി സണ്ണി അഭിനയിച്ച ഈ ചിത്രം ഒരു പറ്റം വിജയ് ആരാധകരുടെ കഥയാണ് പറയുന്നത്.
വിജയോടുള്ള ആരാധന ഇവരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് ഈ ചിത്രം നമ്മളോട് പറയുന്നത്.സണ്ണി വെയ്ൻ അവതരിപ്പിച്ച കഥാപാത്രത്തോട് ഒപ്പം ആദ്യം മുതൽ അവസാനം വരെ ഉള്ള ഒരു കഥാപാത്രത്തെയാണ് ശരത് കുമാർ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ശരത് കുമാർ ഒരിക്കൽ കൂടി പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ഈ ചിത്രത്തിലൂടെ. നൃത്തവും ആക്ഷനും സെന്റിമെൻറ്സും കോമെഡിയും എല്ലാം കൈകാര്യം ചെയ്യുന്നുണ്ട് ശരത് കുമാർ ഇതിൽ .
കൃഷ്ണൻ സേതു കുമാർ നിർമ്മിച്ച ഈ ചിത്രം എല്ലാ വിനോദ ഘടകങ്ങളും നിറഞ്ഞ ഒരു മാസ്സ് എന്റെർറ്റൈനെർ ആണ്. വിജയ് ആരാധകർക്ക് തിയേറ്ററിൽ ഉത്സവം തീർക്കാവുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.