അങ്കമാലി ഡയറീസിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് ശരത് കുമാര്. അപ്പാനി രവി എന്ന കഥാപാത്രം ശരത് കുമാറിന്റെ ജീവിതം വരെ മാറ്റി മറിച്ചു. ഒട്ടേറെ സിനിമകളാണ് അങ്കമാലി ഡയറീസിന് ശേഷം ശരത് കുമാറിനെ തേടിയെത്തിയത്.
അങ്കമാലി ഡയറീസിന് ശേഷം സണ്ണി വെയിന് നായകനാകുന്ന പോക്കിരി സൈമണ് എന്ന സിനിമയാണ് ശരത് കുമാറിന്റേതായി എത്തുന്നത്. വിജയുടെ കടുത്ത ഒരു ആരാധകനെയാണ് ചിത്രത്തില് ശരത് കുമാര് അവതരിപ്പിക്കുന്നത്.
പോക്കിരി സൈമണിന് ശേഷം ആനന്ദം ഫെയിം അനാര്ക്കലി മരയ്ക്കാര് പ്രധാന വേഷത്തില് എത്തുന്ന അമല എന്ന ത്രില്ലര് ചിത്രത്തിലാണ് ശരത് കുമാര് എത്തുക.
എന്നാല് ഇതൊന്നുമല്ല ശരത് കുമാറിന്റെ കരിയറിനെ അമ്പരപ്പിക്കുന്നത്. കംപ്ലീറ്റ് ആക്ടര് മോഹന്ലാലിന് ഒപ്പം അടുപ്പിച്ച് രണ്ടു ചിത്രമാണ് അഭിനയിക്കാനായി ശരത് കുമാറിന് അവസരം ലഭിച്ചത്.
ലാല് ജോസ് ആദ്യമായി മോഹന്ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം, ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന് എന്നീ സിനിമകളിലാണ് മോഹന്ലാലിന് ഒപ്പം ശരത് കുമാര് എത്തുക.
ഷൂട്ടിങ്ങ് അവസാനിച്ച വെളിപാടിന്റെ പുസ്തകത്തിന്റെ അവസാനഘട്ട പ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണ്. ഓണം റിലീസായി ചിത്രം തിയേറ്ററില് എത്തും.
മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളില് ഒന്നായി ഒരുങ്ങുന്ന ഒടിയന്റെ ഷൂട്ടിങ്ങ് ഈ മാസം ആരംഭിക്കും.
ഈ രണ്ട് സിനിമകളും ശരത് കുമാറിന്റെ കരിയറിനെ തന്നെ മാറ്റി മറിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.