മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്ക് നാളെ റിലീസ് ചെയ്യുകയാണ്. നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് സമീർ അബ്ദുള്ളും നിർമ്മിച്ചത് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയുമാണ്. ഒരു സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിൽ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും അതിഥി വേഷത്തിൽ ആസിഫ് അലിയും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തോടൊപ്പം തന്നെ നാളെ റിലീസ് ചെയ്യുന്ന മറ്റൊരു ത്രില്ലറാണ് അപർണ്ണ ബാലമുരളി നായികാ വേഷം ചെയ്യുന്ന ഇനി ഉത്തരം. ഒരു ഫാമിലി ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. അത്കൊണ്ട് തന്നെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന, അദ്ദേഹത്തിന്റെ ചീഫ് അസോസിയേറ്റായി വർഷങ്ങളായി ജോലി ചെയ്തിട്ടുള്ള സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.
സിദ്ധാർത്ഥ് മേനോൻ അപർണയുടെ നായകനായി എത്തുന്ന ഇനി ഉത്തരത്തിൽ ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. രഞ്ജിത്ത് -ഉണ്ണി എന്ന ഇരട്ട തിരക്കഥകൃത്തുകളാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജാനകി എന്ന കഥാപാത്രമായി അപർണ എത്തുന്ന ഈ ചിത്രത്തിന് ഈണം നൽകിയത് ഹൃദയത്തിലെ മനോഹരമായ ഗാനങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന ഹിഷാം അബ്‍ദുൽ വഹാബാണ്. എല്ലാ ഉത്തരത്തിനും ഓരോ ചോദ്യം ഉണ്ടാകുമെന്ന ടാഗ് ലൈനോടെയെത്തുന്ന ഈ സിനിമയ്ക്കു ക്യാമറ ചലിപ്പിച്ചത് രവിചന്ദ്രൻ, എഡിറ്റ് ചെയ്തത് ജിതിൻ ഡി കെ എന്നിവരാണ്. എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ഇനി ഉത്തരം നിർമ്മിച്ചത്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
തമിഴ് സൂപ്പർതാരം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി അറുമുഗകുമാർ സംവിധാനം ചെയ്ത 'എയ്സ്' എന്ന ചിത്രത്തിന്റയെ ഗ്ലിമ്പ്സ് വീഡിയോ…
This website uses cookies.