മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, പോസ്റ്ററുകൾ, സ്റ്റില്ലുകൾ എന്നിവയെല്ലാം പ്രേക്ഷകരിൽ ഏറെ കൗതുകവും ആകാംഷയും ജനിപ്പിച്ചിരുന്നു. ഇപ്പോഴിതാ നാളെ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ഒരു പ്രീ- റിലീസ് ടീസർ കൂടി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ മൂഡ് എത്തരത്തിലുള്ളതാണെന്നു പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കുന്ന ഒരു ടീസർ കൂടിയാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. സസ്‌പെൻസും മിസ്റ്ററിയും ആവേശവും ആകാംഷയും ആക്ഷനും എല്ലാം നിറഞ്ഞ ഒരു ചിത്രമായാണ് റോഷാക്ക് ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രം കൂടിയാവും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ. കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്.
സമീർ അബ്ദുൾ രചിച്ച ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് നിമിഷ് രവി, എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ്, സംഗീതമൊരുക്കിയത് മിഥുൻ മുകുന്ദൻ എന്നിവരാണ്. താൻ പുതുതായി ആരംഭിച്ച മമ്മൂട്ടി കമ്പനി എന്ന സിനിമാ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കമാണ് മമ്മൂട്ടി പുതിയ കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ആദ്യത്തെ ചിത്രം.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.