സൂര്യയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് എൻ.ജി.ക്കെ , കാപ്പൻ. വർഷത്തിൽ ഒരു ചിത്രം മാത്രം ചെയ്യുന്ന സൂര്യയ്ക്ക് ഈ വർഷം കൈനിറയെ ചിത്രങ്ങളാണ്. രണ്ട് ചിത്രങ്ങൾ റിലീസിമായി ഒരുങ്ങുമ്പോൾ തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ് നാളെ ആരംഭിക്കും. സൂര്യയുടെ 38മത്തെ ചിത്രം ‘ഇരുദി സുട്രെ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായിക സുധാ കൊങ്കരയുമായിട്ടാണന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ പൂജ ഇന്ന് ചെന്നൈയിൽ വെച്ചു അഭിനേതാക്കളെയും അണിയറ പ്രവർത്തകരേയും സാക്ഷിയാക്കി കൊണ്ടാടുകയുണ്ടായി. മലയാളികളുടെ പ്രിയ താരം അപർണ്ണ ബാലമുരളിയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ജി.വി പ്രകാശാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് നികേത് ബൊമറെഡ്‌ഡിയാണ്. ‘പീരിയഡ് എൻഡ് ഓഫ് സെന്റെൻസ്’ എന്ന ഡോക്യൂമെന്ററി പ്രൊഡക്ഷനിലൂടെ ഓസ്കാർ ജേതാവായ ഗുനീത് മോങ്കാ തമിഴ് ഫിലിം ഇൻഡസ്ട്രിയിൽ ഭാഗമാവുന്ന ആദ്യ ചിത്രം കൂടിയായിരിക്കും ഇത്. ഗുനീത് മോങ്കയുടെ സിഖ്യ എന്റർടൈന്മെന്റ്സും സൂര്യയുടെ 2ഡി എന്റർടൈന്മെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യ38 ന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിവേഗത്തിലാണ് മുന്നേറി കൊണ്ടിരിക്കുന്നത്. എയർ ഡക്കാനിന്റെ സ്ഥാപകനും റിട്ടയേർഡ് ഇന്ത്യൻ ആർമി ഓഫീസറുമായ ജി.ആർ ഗോപിനാഥിന്റെ ജീവതത്തെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. അടുത്ത വർഷം പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്യുവാൻ അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.