[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Collection Reports

ഈ കുതിപ്പ് ചരിത്രത്തിലേക്ക്; പത്തു ദിവസം കൊണ്ട് ലൂസിഫർ നേടിയ കളക്ഷൻ ഐതിഹാസികം..!

അതെ, ഈ കുതിപ്പ് ചരിത്രത്തിലേക്ക് ആണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചരിത്ര മുഹൂർത്തങ്ങൾ സൃഷ്ടിച്ചിട്ടുള്ള മോഹൻലാൽ എന്ന താര സൂര്യൻ വീണ്ടും മലയാള സിനിമയെ വേറെ തലത്തിലേക്ക് ആണ് കൊണ്ട് പോകുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ലൂസിഫർ ഇപ്പോൾ തന്നെ മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഗ്രോസ്സർ ആയി മാറി കഴിഞ്ഞു. ആദ്യ പത്തു ദിവസം കൊണ്ട് തന്നെ ഈ ചിത്രം നേടിയെടുത്തത് ഏകദേശം തൊണ്ണൂറു കോടിയുടെ അടുത്ത് വേൾഡ് വൈഡ് ഗ്രോസ് ആണ്.  കേരളത്തിൽ നിന്ന് മാത്രം നാൽപ്പതു കോടിക്ക് മുകളിൽ നേടിയ ഈ ചിത്രം ഗൾഫിൽ നിന്ന് നേടിയത് മുപ്പത്തിമൂന്നു കോടി രൂപയ്ക്കു മുകളിൽ ആണ്.

ഗൾഫിൽ ഏറ്റവും വലിയ കളക്ഷൻ നേടുന്ന രണ്ടാമത്തെ സൗത്ത് ഇന്ത്യൻ ചിത്രമാണ് ലൂസിഫർ. ബാഹുബലി 2 ആണ് ആ ലിസ്റ്റിൽ മുന്നിൽ. പുലി മുരുകനെയാണ് ലൂസിഫർ ഗൾഫിൽ മാറി കടന്നത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ ഏഴര കോടിയോളം നേടിയ ലൂസിഫർ അമേരിക്കയിൽ നിന്ന് മാത്രം നാലു കോടിക്ക് മുകളിൽ നേടി കഴിഞ്ഞു. റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിൽ നിന്നും മൂന്നു കോടിക്ക് മുകളിൽ ആണ് ഈ ചിത്രത്തിന്റെ കളക്ഷൻ. ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നൂറു കോടി കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമായി ലൂസിഫർ മാറും. മോഹൻലാൽ ചിത്രം തന്നെയായ പുലി മുരുകൻ ആണ് ഈ ലിസ്റ്റിലെ ഏക ചിത്രം. നൂറ്റി നാൽപ്പതു കോടിക്ക് മുകളിൽ ആണ് പുലി മുരുകന്റെ ആഗോള കളക്ഷൻ. 

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.