മലയാളത്തിലെ സൂപ്പർ ഹിറ്റ് നിർമ്മാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് സംവിധായകൻ അൻവർ റഷീദുമായി കൈകോർക്കുന്നു എന്ന് വാർത്തകൾ. അൻവറുമായി വീണ്ടും ഒന്നിക്കുന്നു എന്ന സൂചന നൽകി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ഉടമ സോഫിയ പോളും, മകൻ കെവിനും ഇട്ട ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഇതിനു മുൻപ് ബാംഗ്ലൂർ ഡേയ്സ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം നിർമ്മിച്ചത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സും അൻവർ റഷീദും ചേർന്നായിരുന്നു. അഞ്ജലി മേനോൻ ആണ് ആ ചിത്രം ഒരുക്കിയത്. അൻവർ റഷീദ് സംവിധാനം ചെയ്യാൻ പോകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രത്തിലെ നായകൻ ആരായിരിക്കുമെന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മോഹൻലാൽ ആണെന്ന് ഒരു വിഭാഗം പറയുമ്പോൾ, കുഞ്ചാക്കോ ബോബൻ ആണെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.
സോഫിയ പോൾ, കെവിൻ എന്നിവരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ അവർ പശ്ചാത്തലത്തിൽ നൽകിയത് ചോട്ടാ മുംബൈ എന്ന മോഹൻലാൽ- അൻവർ റഷീദ് ചിത്രത്തിലെ ഗാനങ്ങൾ ആയിരുന്നു എന്നത് കൊണ്ട് തന്നെ മോഹൻലാൽ ചിത്രത്തിലാണ് ഇവർ ഒന്നിക്കുന്നതെന്ന സൂചനയാണ് ലഭിക്കുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്. മോഹൻലാൽ- അൻവർ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നുണ്ട് എന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു.
അമൽ നീരദ് ഒരുക്കിയ ബൊഗൈൻവില്ല എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ മാധ്യമ അഭിമുഖത്തിൽ, അൻവർ റഷീദിനൊപ്പം ഒരു ചിത്രം ഉണ്ടായേക്കാമെന്ന സൂചന കുഞ്ചാക്കോ ബോബനും തന്നിരുന്നു. അതാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ചിത്രത്തിലെ നായകൻ കുഞ്ചാക്കോ ബോബൻ ആയിരിക്കുമെന്ന് പറയാൻ മറ്റൊരു വിഭാഗത്തെ പ്രേരിപ്പിക്കുന്നത്. ഏതായാലും ചിത്രത്തിന്റെ ഔദ്യോഗികമായ അപ്‌ഡേറ്റുകൾ ഉടനെ വരാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.