[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബിലാൽ വരും, ഒരൊന്നൊന്നര വരവ്; വെളിപ്പെടുത്തി ദുൽഖർ സൽമാൻ

കഴിഞ്ഞ 7 വർഷങ്ങളായി മമ്മൂട്ടി ആരാധകർ അദ്ദേഹത്തോടും സംവിധായകൻ അമൽ നീരദിനോടും നിരന്തരമായി ചോദിക്കുന്ന ചോദ്യമാണ് ഈ കൂട്ട്കെട്ടിലെത്തിയ ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാൽ എന്ന് വരുമെന്നത്. പ്രഖ്യാപിച്ചിട്ട് 7 വർഷം കഴിഞ്ഞെങ്കിലും ഇതുവരെ ഈ പ്രൊജക്റ്റ് യാഥാർഥ്യമായിട്ടില്ല. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം നൽകുന്നത് ദുൽഖർ സൽമാനാണ്.

തന്റെ ഏറ്റവും പുതിയ റിലീസായ ലക്കി ഭാസ്കറിന്റെ പ്രചാരണത്തിനായി കൊച്ചിയിലെ ലുലു മാളിൽ എത്തിയപ്പോഴാണ് ഈ ചോദ്യത്തിന് ദുൽഖർ ഉത്തരം നൽകിയത്. ബിലാൽ എപ്പോൾ വരുമെന്ന് ബിലാലിന് മാത്രമേ അറിയൂ എന്നും പക്ഷെ വരുമ്പോൾ അതൊരൊന്നൊന്നര വരവായിരിക്കുമെന്നാണ് ദുൽഖർ പറയുന്നത്. ചിത്രത്തിൽ താൻ അതിഥി വേഷം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.

തന്റെ അതിഥി വേഷം അതിൽ ഉണ്ടോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ല എന്നും എല്ലാം കാത്തിരുന്ന് കാണാം എന്നും ദുൽഖർ പറയുന്നു. ഫോർ ബ്രദേഴ്‌സ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ മലയാളം വേർഷൻ ആയിരുന്ന ബിഗ് ബി 2007 ലാണ് റിലീസ് ചെയ്തത്. തീയേറ്ററിൽ അന്ന് പരാജയപ്പെട്ട ചിത്രം പിന്നീട് മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട ഒന്നായി മാറി. മമ്മൂട്ടിയോടൊപ്പം മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ്, ഇന്നസെന്റ്, ജാഫർ ഇടുക്കി തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിച്ച ചിത്രമാണ് ബിഗ് ബി.

എന്തായാലും ബിലാൽ സംഭവിക്കും എന്ന സൂചനയാണ് ദുൽഖർ സൽമാൻ നൽകിയത്. ബിലാൽ പ്രഖ്യാപിച്ചതിന് ശേഷം മമ്മൂട്ടി- അമൽ നീരദ് കൂട്ടുകെട്ടിൽ ഭീഷ്മ പർവ്വം എന്നൊരു ചിത്രം സംഭവിക്കുകയും അത് വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.