പ്രശോഭ് വിജയനൊരുക്കിയ അന്വേഷണമെന്ന ചിത്രം മികച്ച വിജയം നേടി തീയേറ്ററുകളിൽ മുന്നേറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പ്രേക്ഷകരും നിരൂപകരും സിനിമാ മേഖലയിൽ നിന്നുള്ളവരുമെല്ലാം ഒരുപോലെ പ്രശംസ കൊണ്ട് മൂടുകയാണ് ഈ ചിത്രത്തെ. ജയസൂര്യ നായകനായി എത്തിയ ഈ ചിത്രത്തിന് ഇപ്പോൾ അഭിനന്ദനവുമായി എത്തിയിരിക്കുന്നത് പ്രശസ്ത നടി സനുഷ സന്തോഷാണ്. ചിത്രം കണ്ടു എന്നും ഒരുപാട് ഇഷ്ടമായി എന്നും സനുഷ പറയുന്നു. ജയസൂര്യ ഗംഭീരമായി എന്ന് പറഞ്ഞ സനുഷ, അദ്ദേഹത്തിന്റെ ഒരു രംഗത്തിലെ പ്രകടനം എടുത്തു പറയുന്നുമുണ്ട്. ആ രംഗം പ്രേക്ഷകരെ മുഴുവൻ കരയിച്ചു എന്നാണ് സനുഷ പറയുന്നത്. അതോടൊപ്പം ശ്രുതി രാമചന്ദ്രൻ, വിജയ് ബാബു, എന്നിവരേയും സംവിധായകൻ പ്രശോഭ് വിജയനേയും ഈ നടി പ്രശംസിക്കുന്നുണ്ട്. ശ്രുതി രാമചന്ദ്രൻ വളരെ മനോഹരമായി തന്റെ കഥാപാത്രം ചെയ്തു എന്നും അതുപോലെ ഫിലിപ്സ് ആൻഡ് മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം തനിക്കു ഇഷ്ടപെട്ട വിജയ് ബാബുവിന്റെ കഥാപാത്രം ഈ ചിത്രത്തിലെ ആണെന്നും സനുഷ പറയുന്നു.
ഫ്രാൻസിസ് തോമസ് തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രത്തിന് സംഭാഷണം ഒരുക്കിയത് സലിൽ വി, രൺജിത് കമല ശങ്കർ എന്നിവർ ചേർന്നാണ്. ലെന, ലിയോണ ലിഷോയ് എന്നിവരും ഈ ചിത്രത്തിലെ പ്രകടനത്തിന് കയ്യടി നേടുന്നുണ്ട്. ഇ ഫോർ എന്റെർറ്റൈന്മെന്റ്സ്, എ വി എ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ സി വി സാരഥി, മുകേഷ് ആർ മെഹ്ത, എ വി അനൂപ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുജിത് വാസുദേവ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജേക്സ് ബിജോയും എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരിയുമാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.