മലയാള സിനിമയുടെ മുൻനിരയിൽ നിറഞ്ഞു നിൽക്കുന്ന നായികാ താരമാണ് അനുശ്രീ. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലേസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികാ വേഷം ചെയ്ത് അരങ്ങേറ്റം കുറിച്ച ഈ നടി ഒരുപാട് വൈകാതെ തന്നെ മലയാളത്തിലെ മികച്ച നടിമാരിലൊരാളായി പേരെടുത്തു. മാത്രമല്ല ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ ഇഷ്ടനടിമാരിലൊളായി കൂടി അനുശ്രീ മാറി. കോമേഡിയും വഴങ്ങുന്ന ചുരുക്കം ചില നായികമാരിലൊരാൾ എന്നതാണ് ഈ നടിയുടെ ഏറ്റവും വലിയ ശ്കതി. അനുശ്രീയെ വളരെ ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്തു നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഒരു ഗ്രാമീണ പെൺകുട്ടി ആയി ട്രഡീഷണൽ വസ്ത്രങ്ങളിലാണ് കൂടുതലും പ്രേക്ഷകർ കാണാനിഷ്ടപ്പെടുന്നത്. ഇപ്പോഴിതാ മോഡേൺ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട അനുശ്രീക്ക് വിമർശനവുമായി ചില ആരാധകരെത്തി. അവർക്കു അനുശ്രീ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.
മോഡലായി വീട്ടിലെ മുറ്റത്തു അച്ഛനും അമ്മയും കുടുംബക്കാരുമൊക്കെ ചേർന്ന് നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് അനുശ്രീ ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ചത്. വസ്ത്രം ബോർ ആണെന്ന് ഒരു ആരാധിക നൽകിയ കമന്റിന് ആണ് അനുശ്രീ മറുപടി നൽകുന്നത്. എപ്പോഴും ട്രഡീഷണൽ ഡ്രെസ് മാത്രം ഇട്ടാൽ പോരല്ലോ. ഞാൻ ചെയ്ത കഥാപാത്രങ്ങൾ കാരണം അങ്ങനെ തോന്നുന്നതാ, എന്നാണ് അനുശ്രീ ആ ആരാധികക്ക് നൽകിയ മറുപടി. ഏകദേശം മുപ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞ അനുശ്രീ മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങിയ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായ മൈ സാന്റാ ആയിരുന്നു അനുശ്രീയുടെ അവസാനം റിലീസായ ചിത്രം.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.