ബോളിവുഡ് താര സുന്ദരിയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്ക ശർമ്മ ഇപ്പോൾ പൂർണ്ണ ഗർഭിണിയാണ്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ എത്താൻ പോകുന്ന തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് കോഹ്‌ലിയും അനുഷ്‌കയും. തന്റെ ആദ്യത്തെ കൺമണിയുടെ ജനന സമയത്തു ഒപ്പമുണ്ടാവാനായി ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര മുഴുവൻ കളിക്കാതെ കൊഹ്‌ലി നാട്ടിലേക്കു വരാനൊരുങ്ങുകയാണ്. ഇപ്പോഴിതാ അനുഷ്ക ശർമ സോഷ്യൽ മീഡിയ വഴി പങ്കു വെച്ച ഒരു ചിത്രവും കുറിപ്പുമാണ് വൈറലാവുന്നു. നിറവയറുമായി തലകീഴായി നിൽക്കുന്ന തന്റെ ചിത്രമാണ് അനുഷ്ക പങ്കു വെച്ചിരിക്കുന്നത്. തലകീഴായി നില്ക്കാൻ അനുഷ്‌കയെ സഹായിക്കുന്ന കോഹ്‌ലിയെയും ആ ചിത്രത്തിൽ കാണാൻ സാധിക്കും. താൻ വളരെ കാലമായി യോഗ പരിശീലിക്കുന്നുണ്ടെന്നും, അതിലെ ചില മുറകൾ ഒഴികെ ബാക്കിയുള്ള എല്ലാ ആസനങ്ങളും താൻ ഗര്ഭിണിയായിരിക്കുമ്പോഴും ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടെന്നും അനുഷ്ക കുറിക്കുന്നു.
പക്ഷെ കൃത്യമായ സപ്പോർട്ട് യോഗ ചെയ്യുമ്പോൾ വേണമെന്നും അനുഷ്ക പറയുന്നു. ഇപ്പോൾ വിരാട് കോഹ്‌ലിയുടെ പിൻതുണയോടെ ശീർഷാസനം ചെയ്യുന്ന ചിത്രമാണ് അനുഷ്ക പുറത്തു വിട്ടിരിക്കുന്നത്. ശീർഷാസനം താൻ വളരെ വർഷങ്ങൾ ആയി ചെയ്യുന്നത് ആണെന്നും നിറവയറോടെ ഇത് ചെയ്യാൻ തനിക്കു താങ്ങായി നിന്നതു തന്റെ ഭർത്താവ് വിരാട് കോഹ്‌ലി ആണെന്നും അനുഷ്ക സൂചിപ്പിക്കുന്നു. താൻ ഇത് ചെയ്യുമ്പോൾ തന്റെ യോഗ ടീച്ചർ ആയ ഈഫ ഷ്രോഫും തനിക്കൊപ്പം ഓൺലൈൻ വഴി നിർദേശങ്ങൾ നൽകിക്കൊണ്ട് ഉണ്ടായിരുന്നു എന്നും അനുഷ്ക കൂട്ടിച്ചേർത്തു. ഗർഭ കാലഘട്ടത്തിലും യോഗ പരിശീലനം തുടരാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അനുഷ്ക കുറിച്ചു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.