ബോളിവുഡ് താര സുന്ദരിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഭാര്യയുമായ അനുഷ്ക ശർമയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. മകൾ ജനിച്ചതിനു ശേഷം സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുത്ത അനുഷ്ക ഇപ്പോൾ വിരാട് കൊഹ്‌ലിക്കൊപ്പം അവധിക്കാലം ചിലവിടുകയാണ്. ഏതായാലും അതിനിടയിൽ നിന്നുള്ള ചിത്രങ്ങളാണ് അനുഷ്ക പങ്കുവെച്ചിരിക്കുന്നത്. നേരത്തെ ഒരു ബീച്ചിൽ നിന്നുള്ള തന്റെ ചിത്രം വിരാട് കോഹ്‌ലിയും പങ്കുവെച്ചിരുന്നു. അനുഷ്ക പങ്കുവെച്ച തന്റെ ചിത്രങ്ങളിൽ വലിയ അതീവ ഗ്ലാമറസായാണ് ഈ നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ താൻ സ്വയം പകർത്തിയതാണെന്നും അനുഷ്ക ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്. വാമിക എന്നാണ് തങ്ങളുടെ മകൾക്കു വിരാട് കോഹ്ലി- അനുഷ്ക ശർമ്മ ദമ്പതികൾ നൽകിയിരിക്കുന്ന പേര്. ഈ അടുത്തിടെയാണ് ഇവരുടെ കുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
https://youtube.com/shorts/AGs_JZ8CUhI
ഓറഞ്ച് കളർ സ്വിമിങ് സ്യൂട്ടിൽ ഒരു തൊപ്പിയും ധരിച്ചാണ് അനുഷ്ക ഇന്ന് വന്ന ചിത്രങ്ങളിൽ പോസ് ചെയ്തിരിക്കുന്നത്. 2018 ഇൽ റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ചിത്രമായ സീറോ ആയിരുന്നു അനുഷ്കയുടെ അവസാനത്തെ റിലീസ്. ഇനി പുറത്തു വരാനുള്ള അനുഷ്ക ചിത്രം സ്പോർട്സ് ഡ്രാമയായ ചക് ദേ എക്സ്പ്രസ് ആണ്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിതകഥ പറയുന്ന ചിത്രമാണിത്. നെറ്റ്ഫ്ലിക്സ് ചിത്രമായാണ് ചക് ദേ എക്സ്പ്രസ് റിലീസ് ചെയ്യുക. ഇതിനിടക്ക് പാതാൾ ലോക്, ബുൾബുൾ എന്നീ വെബ് സീരീസുകളും അനുഷ്ക നിർമ്മിച്ചിരുന്നു. അതിൽ തന്നെ സൂപ്പർ ഹിറ്റായ പാതാൾ ലോകിന്റെ രണ്ടാം സീസണും വരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.