[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതി വിജയ്‌ക്കൊപ്പം ഒന്നിക്കാൻ വെട്രിമാരൻ; കൂടുതൽ വിവരങ്ങൾ പുറത്ത്

തമിഴത്തിന്റെ ദളപതി വിജയ് ഇപ്പോൾ തന്റെ അറുപത്തിയാറാം ചിത്രം ചെയ്യുന്നതിന്റെ തിരക്കിലാണ്. തെലുങ്കിലെ വമ്പൻ നിർമ്മാതാവായ ദിൽ രാജു നിർമ്മിച്ച് വംശി സംവിധാനം ചെയ്യുന്ന ഈ ചിത്രം, വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പറയപ്പെടുന്നത്. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നും, അതിലൊരു കഥാപാത്രം ഇറട്ടോമാനിയ എന്ന അസുഖബാധിതനായ ആളാണെന്നും വാർത്തകൾ വന്നിരുന്നു. മാത്രമല്ല ഇതിൽ തെലുങ്കു സൂപ്പർ താരം മഹേഷ് ബാബു അതിഥി വേഷം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിതാ മറ്റൊരു വിജയ് ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തമിഴിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ വെട്രിമാരൻ തനിക്ക് വിജയ്‌ക്കൊപ്പം ഒരു ചിത്രം ചെയ്യാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു. വെട്രിമാരനൊപ്പമൊരു ചിത്രമെന്നത് തന്റെയും ആഗ്രഹമാണെന്നു ദളപതി വിജയ്‌യും പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിജയ്‌യോട് ഒരു കഥ പറയാൻ വെട്രിമാരൻ ചെന്ന് കഴിഞ്ഞു. നേരത്തെ ഇവർ ഒരു കഥ പ്ലാൻ ചെയ്തെങ്കിലും അത് വിജയ്ക്ക് ഇഷ്ടപ്പെടാതെ പോയിരുന്നു. എന്നാൽ ഈ പുതിയ കഥയിൽ ഇവർ ഒരുമിക്കുന്ന ചിത്രം സംഭവിക്കുമെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വിജയ്‌ നായകനാവുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ലോകേഷ് കനകരാജ് ആണ്. മാസ്റ്ററിന് ശേഷം ഇവർ ഒന്നിക്കുന്ന ഈ ചിത്രം ഒരു ഗ്യാങ്സ്റ്റർ ചിത്രമായിരിക്കുമെന്നാണ് ലോകേഷ് വെളിപ്പെടുത്തിയത്. വെട്രിമാരൻ ഇനി സംവിധാനം ചെയ്യാൻ പോകുന്നത് സൂര്യ നായകനായെത്തുന്ന വാടിവാസലെന്ന ചിത്രമാണ്. അതിന് ശേഷമായിരിക്കും അദ്ദേഹമൊരുക്കുന്ന വിജയ് ചിത്രത്തിന്റെ ജോലികളാരംഭിക്കുക. സൂരിയും വിജയ് സേതുപതിയുമൊന്നിക്കുന്ന വിടുതലൈ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ള വെട്രിമാരൻ സിനിമ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.