യുവ താരം നിവിൻ പോളിയെ നായകനാക്കി, അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ആറു വർഷം മുൻപ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. ആ ചിത്രത്തിന്റെ മഹാവിജയത്തോടെ തെന്നിന്ത്യ മുഴുവൻ പ്രശസ്തി നേടിയ അനുപമ പിന്നീട് വലിയ താരമായി മാറിയത് തെലുങ്കിൽ അഭിനയിച്ചാണ്. അതിനു പുറമെ തമിഴിലും ഇടയ്ക്കു മലയാളത്തിലും അനുപമ പ്രത്യക്ഷപ്പെട്ടു. ദുൽഖർ സൽമാൻ നിർമ്മിച്ച് ജേക്കബ് ഗ്രിഗറി നായകനായ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ നായികാ വേഷത്തിനൊപ്പം അതിൽ സഹസംവിധായികയായും പ്രവർത്തിച്ചു കൊണ്ടാണ് അനുപമ മലയാളത്തിലേക്ക് മടങ്ങി വന്നത്. ഇപ്പോഴിതാ അനുപമ നായികയായി എത്തുന്ന പുതിയ തെലുങ്കു ചിത്രം റിലീസ് ചെയ്യാൻ പോവുകയാണ്. റൗഡി ബോയ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ നവാഗതനായ ആശിഷ് റെഡ്‌ഡി ആണ് നായകനായി എത്തുന്നത്. ഇതിന്റെ ടീസറും രണ്ടു ഗാനങ്ങളും ഇപ്പോഴേ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആണ്.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ അനുപമ നടത്തുന്ന എൻട്രിയുടെ വീഡിയോ ആണ് വൈറൽ ആവുന്നത്. സൂപ്പർ ഹോട്ട് ലുക്കിൽ ആണ് അനുപമ ഈ ഓഡിയോ ലോഞ്ചിൽ എത്തിയിരിക്കുന്നത്. ഹർഷ കോണുഗന്റി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ദിൽ രാജു, ശിരിഷ് എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മധിയും എഡിറ്റിംഗ് ചെയ്യുന്നത് മധുവും ആണ്. ക്യാമ്പസ് പശ്‌ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഒരു റൊമാന്റിക് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രമെന്നാണ് സൂചന.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.