[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തന്റെ പ്രിയപ്പെട്ട തമിഴ് നടൻമാർ ആരൊക്കെ; തുറന്നു പറഞ്ഞു അല്ലു അർജുൻ..!

തെലുങ്കിലെ സ്റ്റൈലിഷ് സൂപ്പർ താരം എന്നറിയപ്പെടുന്ന നടനാണ് അല്ലു അർജുൻ. തന്റെ ഡാൻസും സംഘട്ടന രംഗങ്ങളിലെ മികവും കൊണ്ട് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയ അല്ലു അര്ജുന് കേരളത്തിലും വലിയ ആരാധക വൃന്ദമാണ് ഉള്ളത്. കേരളത്തിൽ അല്ലു അർജുൻ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത കൊണ്ട് തന്നെ ആരാധകർ അദ്ദേഹത്തെ മല്ലു അർജുൻ എന്ന് വരെ സ്നേഹത്തോടെ വിളിക്കുന്നുണ്ട്. കേരളത്തിൽ പലപ്പോഴായി വന്നപ്പോഴൊക്കെ ആ സ്നേഹം അദ്ദേഹം തുറന്നു പറയുകയും ചെയ്തു. മലയാളത്തിൽ താൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന നടൻ മോഹൻലാൽ ആണെന്നും അദ്ദേഹം പറയുന്നു. അതുപോലെ ഇപ്പോഴിതാ, തമിഴ് സിനിമയിൽ തനിക്കു ഇഷ്ടമുള്ള നടന്മാരെ കുറിച്ച് പറയുകയാണ് അല്ലു അർജുൻ. തമിഴ് സിനിമകൾ താൻ കാണാറുണ്ടെന്നും നന്നായി ആര് ചെയ്താലും അതൊക്കെ തനിക്കു ഇഷ്ടമാണെന്നും അല്ലു അർജുൻ പറയുന്നു.

ഒരാളുടെ പേര് എടുത്തു പറയുന്ന രീതിയിൽ ആരാധന എന്ന് പറയാൻ സാധിക്കില്ലെങ്കിലും തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങളിൽ ദളപതി വിജയ്‌യുടെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടു എന്ന് അല്ലു അർജുൻ പറഞ്ഞു. അതുപോലെ വിഐപി എന്ന ചിത്രം കണ്ടപ്പോൾ അതിലെ ധനുഷിന്റെ പ്രകടനവും മികച്ചു നിന്നതായി അനുഭവപെട്ടു എന്നും അല്ലു വെളിപ്പെടുത്തി. തമിഴിൽ അഭിനയിക്കണം എന്നാഗ്രഹമുണ്ടെന്നും ഒരുപാട് വൈകാതെ അത് നടന്നേക്കാം എന്നും അല്ലു പ്രതീക്ഷ പ്രകടിപ്പിച്ചു. സുകുമാർ ഒരുക്കിയ പുഷ്പ ആണ് അല്ലു അർജുന്റെ അടുത്ത റിലീസ്. രണ്ടു ഭാഗങ്ങൾ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ മലയാളി താരം ഫഹദ് ഫാസിൽ ആണ് വില്ലൻ വേഷം ചെയ്യുന്നത്. പുഷ്പയുടെ ആദ്യ ഭാഗം ഡിസംബറിൽ ആണ് പുറത്തു വരിക.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.