അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ നിവിൻ പോളി ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപ പരമേശ്വരൻ. അതിനു ശേഷം തെലുങ്ക്, തമിഴ് ചിത്രങ്ങളിലും നായികാ വേഷം ചെയ്തത്കൊണ്ട് ഏറെ ശ്രദ്ധ നേടിയ അനുപമ, ഈ അടുത്തിടെ റീലീസ് ചെയ്ത മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെ സഹസംവിധായിക ആയും അരങ്ങേറി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ക്യാമ്പെയിനിനെ കുറിച്ചും സംസാരിക്കുകയാണ് അനുപമ. പെണ്കുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് ചിലർ മനപൂർവം മോശം കമന്റുകൾ ഇടുന്നതു സോഷ്യൽ മീഡിയയിൽ പതിവായപ്പോൾ ഞങ്ങൾക്കും കാലുകൾ ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് പ്രശസ്ത നടിമാർ തങ്ങളുടെ കാലുകൾ പ്രദർശിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു.
അങ്ങനെ കാലുകൾ കാണിച്ചു കൊണ്ട് ഒരു ചിത്രമിടുമ്പോൾ അതിനെതിരെ വരുന്ന കമന്റുകൾക്ക് എന്ത് മറുപടി നൽകും എന്നായിരുന്നു അനുപമയോട് അഭിമുഖം നടത്തിയ ആൾ ചോദിച്ച ചോദ്യം. അതിന് അനുപമ പറയുന്നത് ചേട്ടൻ മുണ്ടുടുക്കാറുണ്ടോ എന്ന് തിരിച്ചു ചോദിക്കും എന്നാണ്. ആണുങ്ങൾ മുണ്ടു മടക്കി കുത്തുമ്പോഴും അവരുടെ കാലുകൾ കാണാമല്ലോ എന്നും അതും ഒരുതരം കാൽ പ്രദർശനം അല്ലേ എന്നുമാണ് അനുപമ സൂചിപ്പിക്കുന്നത്. തെലുങ്കിൽ ഇതിനോടകം ഏഴോളം ചിത്രങ്ങളിൽ അഭിനയിച്ച അനുപമ പരമേശ്വരൻ തമിഴിൽ ധനുഷിന്റെ നായികാ വേഷവും ചെയ്തു. മലയാളത്തിൽ പ്രേമത്തിന് ശേഷം ജെയിംസ് ആൻഡ് ആലീസ്, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലും അനുപമ അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഒരു താരം കൂടിയാണ് ഈ നടി.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
This website uses cookies.