നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അഞ്ചു വർഷം മുൻപ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനുപമ പരമേശ്വരൻ. എന്നാൽ അതിനു ശേഷം വളരെ ചുരുക്കം ചില മലയാള ചിത്രങ്ങളിൽ മാത്രമേ അനുപമ പ്രത്യക്ഷപ്പെട്ടുള്ളു. തമിഴ്, തെലുങ്കു തുടങ്ങിയ ഭാഷകളിൽ അതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച അനുപമ, തെന്നിന്ത്യ മുഴുവൻ പ്രശസ്തി നേടിയെടുക്കുകയും ചെയ്തു. ഇപ്പോഴിതാ ദുൽഖർ സൽമാൻ നിർമ്മിച്ച് ജേക്കബ് ഗ്രിഗറി നായകനായ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരികയാണ് അനുപമ. ആ ചിത്രത്തിന്റെ സഹസംവിധായികയായും അനുപമ ജോലി ചെയ്തിട്ടുണ്ട്. താൻ എന്ത് കൊണ്ടാണ് മലയാളത്തിൽ നിന്ന് മാറി നിന്നതു എന്നത് വെളിപ്പെടുത്തുകയാണ് ഇപ്പോഴീ നടി. പ്രേമത്തിന് ശേഷം തനിക്കു ഏറെ വിമർശനങ്ങളും ട്രോളുകളും ഇവിടെ നിന്ന് ലഭിച്ചെന്നും അതാണ് ഇവിടെ നിന്ന് മാറി നില്ക്കാൻ ഒരു കാരണമെന്നും അനുപമ പറയുന്നു.
താൻ ഭയങ്കര ജാഡയാണ്, അഹങ്കാരിയാണ് എന്ന തരത്തിലാണ് ഇവിടെ നിന്ന് വിമർശനങ്ങൾ ഉയർന്നതെന്നും അത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും ഈ നടി പറയുന്നു. അതുകൊണ്ട് തന്നെ മലയാളത്തിൽ നിന്ന് വന്ന ചിത്രങ്ങൾ താൻ നിരസിക്കുകയാണ് ഉണ്ടായതെന്ന് അനുപമ പറയുന്നു. അപ്പോഴാണ് ഒരു നെഗറ്റീവ് റോളിനായി തെലുങ്കിലെ ഒരു വലിയ പ്രൊഡകഷന്‍ ഹൗസ് തന്നെ വിളിച്ചതെന്നും തനിക്കു അഭിനയിക്കാന്‍ അറിയില്ല എന്ന് ചിലര്‍ പറഞ്ഞതിനാല്‍ അത് ഞാന്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു എന്നും അനുപമ പറഞ്ഞു. ഒരു പുതിയ ഭാഷ പഠിച്ചു അതിലഭിനയിച്ച അനുപമ ഇപ്പോൾ ഏഴോളം തെലുങ്കു ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. ഇത് കൂടാതെ തമിഴിൽ ധനുഷിന്റെ നായികയായി വരെ അനുപമ പ്രത്യക്ഷപ്പെട്ടു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.