പ്രേമം ഫെയിം അനുപമ പരമേശ്വരൻ തമിഴ് നടൻ കാർത്തിയുടെ അടുത്ത ചിത്രത്തിൽ നായികയായെത്തുന്നു. പസങ്ക എന്ന ചിത്രത്തിലൂടെ ദേശീയ അവാര്ഡ് നേടിയ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം കാർത്തിയുടെ സഹോദരൻ സൂര്യയുടെ ഉടമസ്‌ഥതയിലുള്ള 2D എന്റർടൈന്മെന്റ്‌സാണ് നിർമ്മിക്കുന്നത്.
ചിത്രത്തിലെ രണ്ട് നായികമാരിൽ ഒരാളായാണ് അനുപമ എത്തുക. നേരത്തെ കൊടി എന്ന ധനുഷ് ചിത്രത്തിൽ ധനുഷിന്‍റെ ജോഡിയായി അനുപമ അഭിനയിച്ചിരുന്നു.
ഡി ഇമ്മൻ സംഗീതം കൈകാര്യം ചെയ്യുന്ന ചിത്രം ഒരു പക്കാ എന്റെർറ്റൈനെർ ആയിരിക്കുമെന്നാണ് സൂചന. പ്രേമത്തിലെ മേരി എന്ന കഥാപാത്രത്തെ ആരാധകർ ഏറ്റെടുത്തതോടെ തെലുങ്കിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളാണ് അനുപമയ്ക്ക്.
കാർത്തിയുടെ നായികയായി അനുപമ എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം എച്ച്. വിനോദിന്റെ ധീരൻ അധികാരം ഒൻട്ര് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് കാർത്തിയിപ്പോൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.