പ്രശസ്ത മലയാളി നടിയായ അനുപമ പരമേശ്വരൻ ഇപ്പോൾ തമിഴ്- തെലുങ്കു ചിത്രങ്ങളിൽ പോപ്പുലർ ആയ നായികാ താരമാണ്. തമിഴിലും തെലുങ്കിലും ഒരുപിടി ശ്രദ്ധേയ ചിത്രങ്ങൾ ചെയ്ത അനുപമ അവിടെ ഗ്ലാമർ വേഷങ്ങളും ചെയ്യാറുണ്ട്. ഇപ്പോഴിതാ, അനുപമയുടെ പുതിയ തെലുങ്കു ചിത്രമായ റൗഡി ബോയ്സ് റിലീസ് ചെയ്യാൻ പോവുകയാണ്. എന്നാൽ അതിനു മുൻപേ തന്നെ ഈ ചിത്രത്തിലെ അനുപമയുടെ ഒരു ലിപ് ലോക്ക് രംഗമാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിലെ നായകനുമായി അനുപമ നടത്തുന്ന ലിപ് ലോക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ആശിഷ് എന്ന നവാഗതൻ നായക വേഷത്തിലെത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ്. പ്രശസ്ത തെലുങ്ക് നിർമ്മാതാവായ ദിൽ രാജുവിന്റെ അനന്തരവൻ ആണ് ആശിഷ് റെഡ്‌ഡി. ഒരു ക്യാമ്പസ് ഡ്രാമ എന്ന് പറയാവുന്ന ഈ ചിത്രം ദിൽ രാജു, ശിരിഷ്, ഹര്ഷിത് റെഡ്‌ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
ഹർഷ കോനുഗണ്ടി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ ഗാനരംഗത്തിലൊക്കെ വളരെ ഗ്ലാമറസ് ആയാണ് അനുപമ പരമേശ്വരൻ അഭിനയിച്ചിരിക്കുന്നത്. ക്യാമ്പസ് പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ട്രൈലെർ കണ്ടു മനസ്സിലാക്കാൻ സാധിക്കുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യമാറ ചലിപ്പിച്ചത് മധിയും എഡിറ്റിംഗ് ചെയ്യുന്നത് മധുവും ആണ്. ഇതിന്റെ രണ്ടു ഗാനങ്ങളുടെ വീഡിയോകൾ ഇപ്പോഴേ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റുകളാണ്. പ്രേമം എന്ന നിവിൻ പോളി- അൽഫോൻസ് പുത്രൻ ചിത്രത്തിലൂടെ ആണ് അനുപമ പരമേശ്വരൻ നായികയായി അരങ്ങേറ്റം കുറിച്ചത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.