വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം ഈ വർഷത്തെ മലയാള സിനിമയിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ആയി മാറിക്കഴിഞ്ഞു. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രം ഇതിനോടകം ആഗോള ഗ്രോസ് കളക്ഷനായി 35 കോടി രൂപയ്ക്കു മുകളിൽ ആണ് നേടിയത്. ഓവർസീസ് മാർക്കറ്റിൽ നിന്ന് രണ്ടു മില്യണിൽ മുകളിൽ കളക്ഷൻ നേടുന്ന ചിത്രമായി ഹൃദയം മാറിയപ്പോൾ, മോഹൻലാൽ, നിവിൻ പോളി, പൃഥ്വിരാജ് സുകുമാരൻ, ഫഹദ് ഫാസിൽ, ദിലീപ്, ദുൽഖർ, കുഞ്ചാക്കോ ബോബൻ എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ മലയാള നായകനായി പ്രണവ് മോഹൻലാൽ മാറി. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നും ഗംഭീര അഭിപ്രായം നേടുന്ന ഈ ചിത്രത്തെ പ്രശംസിച്ചു പ്രേക്ഷകരും നിരൂപകരും സിനിമാ പ്രവർത്തകരുമടക്കം ഒട്ടേറെ പേരാണ് ദിനം പ്രതി മുന്നോട്ടു വരുന്നത്. ഇപ്പോൾ ആ ലിസ്റ്റിൽ പുതിയതായി എത്തിയ പേരാണ് പ്രശസ്ത നടി അനു സിത്താരയുടേത്.
ഹൃദയം കണ്ട അനു സിതാര തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചിരിക്കുന്നത് ഹൃദയം കൊണ്ട് കണ്ട സിനിമ എന്നാണ്. പ്രണവ് മോഹൻലാൽ അതിഗംഭീരമായി എന്ന് കുറിച്ച അനു സിതാര, ഹൃദയത്തിൽ തൊടുന്ന ഇത്തരമൊരു ചിത്രം സമ്മാനിച്ചതിന് വിനീത് ശ്രീനിവാസനോടും നന്ദി പറഞ്ഞു. ഇതിലെ നായികമാരായി എത്തിയ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവർക്കും അനു സിതാര തന്റെ അഭിനന്ദനം അറിയിച്ചു. മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായാണ് അനു സിതാര അറിയപ്പെടുന്നത്. ഒട്ടേറെ വലിയ ചിത്രങ്ങളിൽ അഭിനയിച്ച അനു സിതാര അഭിനയിച്ചു ഇനി റിലീസ് ചെയ്യാൻ ഉള്ളത് മോഹൻലാൽ നായകനായ 12ത് മാൻ എന്ന ജീത്തു ജോസഫ് ചിത്രമാണ്. ഇത് കൂടാതെ അനുരാധ ക്രൈം നമ്പർ 59 / 2019, വാതിൽ, മോമോ ഇൻ ദുബായ്, ദുനിയാവിന്റെ ഒരറ്റത്ത്, സന്തോഷം എന്നീ മലയാള ചിത്രങ്ങളും ശേഖർ എന്ന തെലുങ്കു ചിത്രവും അനു സിതാര അഭിനയിച്ചു പുറത്തു വരാനുണ്ട്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.