മമ്മൂട്ടി നായകനായി എത്തിയ ഉണ്ട എന്ന ചിത്രം ഏവരുടെയും കയ്യടി നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. പ്രേക്ഷകരും നിരൂപകരും അതുപോലെ സെലിബ്രിറ്റികളും അഭിനന്ദനം നൽകുന്ന ഉണ്ട മമ്മൂട്ടിക്ക് തുടർച്ചയായ രണ്ടാം വിജയം ആണ് ഈ വർഷം സമ്മാനിക്കുന്നത്. ഇപ്പോഴിതാ ഉണ്ട എന്ന ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുന്നത് പ്രശസ്ത നടി ആയ അനു സിതാര ആണ്. കടുത്ത മമ്മൂട്ടി ആരാധിക കൂടിയായ അനു സിതാര തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ഉണ്ട കണ്ടിട്ട് തന്റെ അഭിപ്രായം പങ്കു വെച്ചത്. ഉണ്ട ഒരു റിയലിസ്റ്റിക് ചിത്രം ആണെന്നും ഈ ചിത്രത്തിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ എന്നും അനു സിതാര പറയുന്നു.
ഖാലിദ് റഹ്മാന്റെ സംവിധാനം ഗംഭീരം ആയെന്നും മമ്മുക്ക ചുമ്മാ വന്നങ്ങു തകർത്തു എന്നുമാണ് അനു സിതാരയുടെ വാക്കുകൾ. ചിത്രത്തിന്റെ ക്ലൈമാക്‌സും ഇതിലെ ആക്ഷൻ രംഗങ്ങളും കിടിലൻ ആയി എന്നും ഈ നടി പറയുന്നു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട രചിച്ചത് നവാഗതനായ ഹർഷാദ് ആണ്. മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോ, റോണി, ലുക്മാൻ, അർജുൻ അശോകൻ, ഭഗവാൻ തിവാരി, ഓംകാർ ദാസ് മണിപ്പൂരി, രഞ്ജിത്ത്, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, സുധി കോപ്പ, വിനയ് ഫോർട്ട്, ആസിഫ് അലി, ജേക്കബ് ഗ്രിഗറി എന്നിവരും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രശാന്ത് പിള്ളയുടെ സംഗീതവും സജിത്ത് പുരുഷന്റെ ദൃശ്യങ്ങളും ശ്രദ്ധ നേടുന്നുണ്ട്. നിഷാദ് യൂസഫ് ആണ് ഉണ്ട എഡിറ്റ് ചെയ്തിരിക്കുന്നത്. മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…
This website uses cookies.