മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രം ഇപ്പോൾ പ്രദർശനം തുടരുകയാണ്. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ എന്നിവർക്കൊപ്പം ഈ ചിത്രത്തിലെ ഒരു നിർണ്ണായക വേഷം ചെയ്ത താരമാണ് അനു സിതാര. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്ന ചന്ദ്രോത് പണിക്കർ എന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷത്തിൽ ആണ് അനു സിതാര എത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഇമോഷണലായ ഒരു രംഗം അവതരിപ്പിക്കാന്‍ താന്‍ അല്‍പ്പം പ്രയാസപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ഈ നടി. തനിക്കു വളരെ കുറച്ചു സീനുകൾ ആണ് ഈ ചിത്രത്തിൽ ഉള്ളു എങ്കിലും അത് വൈകാരിക രംഗങ്ങൾ ആയിരുന്നത് കാരണം ചെയ്യാൻ കുറച്ചു പ്രയാസപ്പെട്ടു എന്നാണ് അനു സിതാര പറയുന്നത്.
പഴയകാലത്ത് ചാവേറായി പോകുന്ന ആളുടെ ഭാര്യമാരുടെ അവസ്ഥ എന്തായിരിക്കുമെന്നതാണ് തന്റെ കഥാപാത്രത്തിലൂടെ കാണിക്കുന്നത് എന്നും ചാവേറായി ഭര്‍ത്താക്കന്മാര്‍ പോകുമ്പോള്‍ ഭാര്യമാര്‍ കരയാതെ ഉള്ളിലെ വിഷമം പുറമേ കാട്ടാതെ പിടിച്ച് നില്‍ക്കണം എന്നും അനു സിതാര പറയുന്നു. എന്നാൽ താൻ പെട്ടെന്ന് വിഷമം വരുന്ന ഒരാൾ ആണെന്നും അങ്ങനെയുള്ള തനിക്കു ആ രംഗം അവതരിപ്പിക്കാൻ വലിയ പ്രയാസം തോന്നി എന്നും ഈ നടി പറയുന്നു. കൗമുദിയുമായുള്ള അഭിമുഖത്തിൽ ആണ് അനു സിതാര ഈ കാര്യം വെളിപ്പെടുത്തിയത്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി സംവിധാനം ചെയ്ത ഈ ചിത്രം നാലു ഭാഷകളിൽ ആയാണ് റിലീസ് ചെയ്തത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.