സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിതാര. സുരേഷ് അച്ചൂസ് രണ്ടായിരത്തി പതിമൂന്നിൽ സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന അനു സിതാര തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തുകൊണ്ട് മുൻനിര നായിക- നടിമാരുടെ പട്ടികയിൽ ഇടംപിടിച്ചു. ഹാപ്പി വെഡിങ്, ഫുക്രു, രാമന്റെ ഏദൻതോട്ടം, അച്ചായൻസ്, മാമാങ്കം, തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അനു സിതാരയുടെ സൗന്ദര്യത്തെക്കുറിച്ചും മലയാളികൾക്കിടയിൽ വലിയ ചർച്ചകൾ നടന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകരുമായി സംവേദിക്കാൻ അനു സിതാര സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ തന്നെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് അനു സിതാര മറുപടി നൽകിയിരിക്കുകയാണ്. ഇഷ്ടപ്പെട്ട നടൻ,ഇഷ്ടപ്പെട്ട ചിത്രം, സിംഗിൾ ആണോ അങ്ങനെ രസകരമായ നിരവധി ചോദ്യങ്ങളാണ് അനു സിത്താര നേരിട്ടത്. ഏറ്റവും പ്രിയപ്പെട്ട നടൻ ആരാണ് എന്നുള്ള ചോദ്യത്തിന് മമ്മൂട്ടി എന്നാണ് താരം പറഞ്ഞത്. മമ്മൂട്ടിയുടെ ആരാധികയാണെന്ന് അനു സിതാര മുമ്പ് പലതവണ വെളിപ്പെടുത്തിയിട്ടുള്ളതുമാണ്.
മോഹൻലാൽ അഭിനയിച്ച ഏറ്റവും പ്രിയപ്പെട്ട ചിത്രം ഏതാണ് എന്നുള്ള ചോദ്യത്തിന് അനു സിതാര മറുപടി നൽകിയത് ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. എല്ലാ മോഹൻലാൽ ആരാധകർക്കും മലയാളി പ്രേക്ഷകർക്കും ഒരു പോലെ പ്രിയപ്പെട്ട ഒരു മോഹൻലാൽ ചിത്രത്തിന്റെ പേര് തന്നെയാണ് അനു സിതാരയും പറഞ്ഞത്.
എം. ടി. വാസുദേവൻ നായരുടെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 1992- ൽ പ്രദർശനത്തിനെത്തിയ സദയം എന്ന സിനിമയാണ് താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന മോഹൻലാൽ ചിത്രം എന്ന് അനു സിതാര വെളിപ്പെടുത്തിയിരിക്കുന്നു. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് സദയം. 1993 ലെ മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരത്തിന് അർഹത നേടിയ സദയം നിരവധി നിരൂപക പ്രശംസയും വലിയ പ്രേക്ഷക പ്രീതിയും നേടിയ ചിത്രമാണ്. ഓരോ കാലഘട്ടം കഴിയുന്തോറും മോഹൻലാലിന്റെ കരിയറിലെ ഏറ്റവും പ്രാധാന്യമുള്ള ചിത്രങ്ങളിലൊന്നായി സദയം മാറിക്കൊണ്ടിരിക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.