മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മധുര രാജ. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ഇന്നലെ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരെപ്പോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു കോമഡി- മാസ്സ് എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. കേരളത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന മധുര രാജ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മധുര രാജ കണ്ടിറങ്ങിയ പ്രേക്ഷകരും ഒപ്പം സിനിമ താരങ്ങളും മമ്മൂട്ടിയ്ക്ക് ഒരുപാട് പ്രശംസകൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ആരാധിക കൂടിയായ അനു സിത്താരയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മധുര രാജ ഒരു മാസ്സ് രാജയാണെന്നും കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു കോമഡി- മാസ്സ് ചിത്രമാണെന്ന് താരം അഭിപ്രായപ്പെട്ടു. ഇന്റർവെൽ രംഗവും ക്ലൈമാക്സ് രംഗവും മമ്മൂക്ക നിറഞ്ഞാടിയെന്നും താരം സൂചിപ്പിക്കുകയുണ്ടായി. രാജ ഡബിൾ അല്ല ട്രിപ്പിൾ സ്ട്രോങ്ങാണന്ന് വീണ്ടും ആവർത്തിച്ചുകൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.
പീറ്റർ ഹെയ്നിന്റെ സംഘട്ടന രംഗങ്ങൾ ചിത്രത്തിന് മുതൽ കൂട്ടായിരുന്നു. ക്ലൈമാക്സിലെ ആക്ഷൻ രംഗം മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് ആക്ഷൻ രംഗമായിരുന്നു എന്ന് നിസംശയം പറയാൻ സാധിക്കും. ഗോപി സുന്ദർ ഒരുക്കിയ പഞ്ചാത്തല സംഗീതവും ചിത്രത്തിൽ ഉടനീളം ആരാധകരെ ആവേശ ഭരിതരാക്കി. വിഷു കാലത്ത് കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന എല്ലാ ഘടങ്ങളും ചിത്രത്തിന് അവകാശപ്പെടാനുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.