Oru Kuttanadan Blog Movie
മലയാള സിനിമയിൽ ഐശ്വര്യമുള്ള നായികമാരിൽ ഒരാളാണ് അനു സിത്താര. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ചെറിയ വേഷം കൈകാര്യം ചെയ്ത താരം ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് താരം മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി. ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു കുപ്രസിദ്ധ പയ്യൻ, പടയോട്ടം, ഓസ്കാർ ഗോസ് ടു, ജോണി ജോണി Yes അപ്പാ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നത്. മമ്മൂട്ടിയെ ഏറെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അനു സിത്താര. ഒരു കുട്ടനാടൻ ബ്ലോഗിൽ മമ്മൂട്ടിയോടൊപ്പം താരം പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മമ്മൂട്ടിയുമായി അഭിനയിക്കാൻ സാധിച്ചതിന്റെ അനുഭവം അടുത്തിടെ ഒരു അഭിമുഖത്തിൽ താരം പങ്കുവെക്കുകയുണ്ടായി.
മമ്മൂട്ടിയെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്നും വർഷങ്ങൾ എടുത്താണ് തന്റെ ആഗ്രഹം സഫലമായതെന്ന് അനു സിത്താര പറയുകയുണ്ടായി. മമ്മൂട്ടിയെ നേരിട്ട് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു എന്ന് താരം വ്യക്തമാക്കി. സെറ്റിൽ മമ്മൂട്ടി വളരെ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും ഡയലോഗ് പറയുവാൻ ഒരുപാട് സഹായിച്ചുവെന്ന് താരം കൂട്ടിച്ചേർത്തു. കുട്ടനാടൻ ബ്ലോഗിലെ വേഷം ഭംഗിയായി കൈകാര്യം ചെയ്തുവെന്നാണ് തന്റെ വിശ്വാസമെന്ന് അനു സിത്താര അഭിപ്രായപ്പെട്ടു.
കുട്ടനാടൻ ബ്ലോഗ് ഒരു ഗ്രാമീണ പഞ്ചാത്തലത്തിലാണ് അണിയിച്ചൊരുക്കുന്നത്. തിരകഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. യുവാക്കൾക്ക് പ്രിയങ്കരനായ ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജേക്കബ് ഗ്രിഗറി, വിവേക് ഗോപൻ, ഷഹീൻ സിദ്ദിഖ്, സഞ്ജു ശിവാറാം, ജൂഡ് ആന്റണി തുടങ്ങിയവർ മമ്മൂട്ടിയോടൊപ്പം എപ്പോഴും കൂടെയുള്ള യുവാക്കളായി ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ നെടുമുടി വേണു, സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, തെസ്നി ഖാൻ, നന്ദൻ ഉണ്ണി, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സണ്ണി വെയ്ൻ ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രദീപ് നായരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. മെമ്മറിസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മുരളി ഫിലിംസിന്റെ ബാനറിൽ പി.കെ മുരളീധരനും ശാന്ത മുരളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഓണം റിലീസായി അടുത്ത മാസം അവസാനം ചിത്രം പ്രദർശനത്തിനെത്തും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.