നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് ആന്റണി വർഗീസ് നായകനായി അഭിനയിച്ച ചിത്രം സ്വാതന്ത്ര്യം അർദ്ധരാത്രയിൽ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ചിത്രം അതി ഗംഭീരം എന്നാണ് പ്രേക്ഷകരുടെ വാക്കുകൾ. നിറഞ്ഞ കയ്യടികളോടെ ചിത്രം തീയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ആണ് ചിത്രത്തിലെ നായകനായ ആന്റണി വർഗീസ് മോഹൻലാലുമായി കൂടിക്കാഴ്ച്ച നടത്തിയത്. ചിത്രത്തിന്റെ വിജയം ആന്റണി വർഗീസ് മോഹൻലാലുമായി പങ്കുവെച്ചു, തുടർന്ന് മോഹൻലാലിന്റെ അനുഗ്രഹാശസകളും നേടി ആണ് ആന്റണി വർഗീസ് മടങ്ങിയത്.
വി. എ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഒടിയന്റെ സെറ്റിൽ നിന്നുമാണ് മോഹൻലാൽ ആന്റണി വർഗീസിനെ കാണാൻ ആയി എത്തിയത്. ആന്റണി വർഗീസ് ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രം അങ്കമാലി ഡയറീസ് മികച്ച പ്രതികരണം നേടിയിരുന്നു. പൊതുവെ ചിത്രങ്ങളുടെ അഭിപ്രായങ്ങൾ അനാവശ്യമായി പങ്കു വെക്കാത്ത മോഹൻലാൽ അങ്കമാലി ഡയറീസ് കണ്ട് അഭിനന്ദനപ്രവാഹം ചൊരിഞ്ഞിരുന്നു. അതിന് ശേഷം ആണ് ഇത്തരത്തിൽ ഒരു കൂടിക്കാഴ്ച നടക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ സംവിധായകൻ ആയ ലിജോ ജോസ് പല്ലിശ്ശേരിയുടെ ശിഷ്യൻ ആയ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആന്റണിയെ കൂടാതെ വിനായകൻ, ചെമ്പൻ വിനോദ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ചിത്രം മികച്ച പ്രതികരണവുമായി നിറഞ്ഞ സദസ്സിൽ മുന്നേറുന്നു..
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.