[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കമ്മാര സംഭവത്തിന് ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ 6 സ്റ്റണ്ട് മാസ്റ്റേഴ്സ്..

ദിലീപ് നായകനായി പുറത്തെത്തുന്ന ഈ വർഷത്തെ ആദ്യ ചിത്രം കമ്മാര സംഭവം റിലീസിന് ഒരുങ്ങുകയാണ്. ചരിത്രവുമായി ചേർന്ന് കിടക്കുന്ന കഥ ആയത് കൊണ്ട് തന്നെ ചിത്രം അതിസൂക്ഷ്മമായി ആണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥാപശ്ചാത്തലം ആവശ്യപ്പെടുന്ന വിധത്തിൽ അണിയിച്ചു ഒരുക്കാൻ വേണ്ടി ചിത്രം ബിഗ് ബജറ്റ് ആയാണ് ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ഭരണ കാലത്തു ജീവിച്ചിരുന്ന കമ്മാരന്റെ കഥ പറയുന്ന ചിത്രത്തിൽ ചരിത്ര പ്രാധാന്യം ഉള്ള കഥ പോലെ തന്നെ കാഴ്ചക്കാരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ഉണ്ടാകും. ആറോളം സ്റ്റണ്ട് മാസ്റ്റേഴ്സ് ആണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത് എന്നത് തന്നെ ചിത്രത്തിന് മാസ്സ് ആക്ഷൻ രംഗങ്ങൾക്കുള്ള പങ്കു വ്യക്തമാക്കുന്നു.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും അധികം പ്രവൃത്തി പരിചയമുള്ള ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരില്‍ ഒരാൾ ആയ ത്യാഗരാജൻ, തമിഴ് സിനിമയിലെ സൂപ്പർ താര ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കുന്ന സ്റ്റണ്ട് സിൽവ, ബില്ല 2 തുടങ്ങിയ ചിത്രങ്ങളിൽ ആക്ഷൻ ഒരുക്കിയ രാജശേഖർ, ഇവരെ കൂടാതെ അൻപ്, ദിലീപ് സുബ്രഹ്മണ്യൻ, സാം തുടങ്ങിയവരും ചിത്രത്തിനായി ആക്ഷൻ രംഗങ്ങൾ ചെയ്യുന്നു. ദിലീപിനൊപ്പം തമിഴ്/ തെലുങ്ക് സൂപ്പർ താരം സിദ്ധാർഥും ചിത്രത്തിൽ ഉണ്ട്. സിദ്ധാർഥ് ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ദിലീപിന്റെ കരിയറിലെ മികച്ച അഭിനയ മുഹൂർത്തങ്ങൾ ഉള്ള ചിത്രം ആയിരിക്കും കമ്മാര സംഭവം എന്ന് സിദ്ധാർഥ് മുൻപ് അറിയിച്ചിരുന്നു ചിത്രത്തിൽ 4 വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്നുണ്ട്. അപകടകരവും എന്നാൽ തീയറ്ററുകളിൽ ആവേശവും നിറക്കുന്ന ചടുലൻ ദിലീപ് ആക്ഷൻ രംഗങ്ങൾ കൂടി ഉണ്ടാവുമെന്ന് നമുക്ക് ഇതിൽ നിന്നും കരുതാം. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് രതീഷ് അമ്പാട്ട് ആണ്. മുരളി ഗോപി, ബോബി സിംഹ, ശ്വേതാ മേനോൻ തുടങ്ങിയവർ ആണ് മറ്റു കഥാപാത്രങ്ങൾ ആയി എത്തുന്നത്. ചിത്രം വമ്പൻ റിലീസായി വിഷുവിനു തീയറ്ററുകളിൽ എത്തും

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.