മലയാളത്തിന്റെ യുവതാരം ആന്റണി വർഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജല്ലിക്കെട്ട്, അജഗജാന്തരം, ഇന്നലെ വരെ എന്നീ ചിത്രങ്ങൾക്ക് ശേഷം പുറത്തു വരാൻ പോകുന്ന ആന്റണി വർഗീസ് ചിത്രങ്ങളിൽ ഒന്നായ ഓ മേരി ലൈലയുടെ ഫസ്റ്റ് ലുക്ക് ആണ് റിലീസ് ചെയ്തത്. “അടിയും ഇടിയും ബഹളോം ഒന്ന് സൈഡാക്കി അല്പം റൊമാന്റിക് ആവാമെന്ന് വച്ചു.. ആർക്കാ ഒരു ചേഞ്ച് ഇഷ്ടമല്ലാത്തെ? “, എന്ന കുറിപ്പോടെയാണ് ആന്റണി വർഗീസ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കു വെച്ചിരിക്കുന്നത്. ആന്റണി വർഗീസിന്റെ സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡോ.പോൾസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഡോ. പോൾ വർഗ്ഗീസ് ആണ് നിർമ്മിച്ചിരിക്കുന്നത്. ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരു റൊമാന്റിക് കഥയാണ് ഈ ചിത്രം പറയുന്നത്.
വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സോന ഓലിക്കൽ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത്, നവാഗതനായ അനുരാജ് ഒ.ബി ആണ്. ബബ്ലു അജു ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിൽ ഒരു കോളേജ് വിദ്യാർത്ഥിയായിട്ടാണ് ആന്‍റണി വർഗീസ് എത്തുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ, ബ്രിട്ടോ ഡേവിസ്, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയ പ്രശസ്ത താരങ്ങളും, ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. അങ്കിത്ത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് കിരൺ ദാസ് ആണ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്ത് വിടും.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.