മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്ന വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ഈ പ്രൊജക്റ്റ് ഏകദേശം ഉറപ്പായി എന്നും ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഈ പ്രൊജക്റ്റ് ആരംഭിക്കുമെന്നാണ് സൂചനയൊന്നും റിപ്പോർട്ടുകൾ പറയുന്നു. ഗാട്ടാ ഗുസ്തിയുടെ പശ്‌ചാത്തലത്തിൽ ആന്ധ്രയിൽ നടക്കുന്ന കഥയാണ് ഈ ചിത്രത്തിലൂടെ പറയുകയെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ താരനിരയെ കുറിച്ചും ഇതിൽ ജോലി ചെയ്യാൻ പോകുന്ന സാങ്കേതിക പ്രവർത്തകരെ കുറിച്ചും വാർത്തകൾ വരികയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം ആന്റണി വർഗീസ്, ജോജു ജോർജ്, ചെമ്പൻ വിനോദ് എന്നിവരും വേഷമിടുമെന്നാണ് സൂചന.
ഗിരീഷ് ഗംഗാധരൻ ക്യാമറ ചലിപ്പിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് പ്രശാന്ത് പിള്ളൈ, കലാസംവിധാനം നിർവഹിക്കുന്നത് ദിലീപ് നാഥ് എന്നിവരാണെന്നും വാർത്തകൾ പറയുന്നു. ആമേൻ എന്ന സൂപ്പർ ഹിറ്റ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം രചിച്ച പി എസ് റഫീഖ് ആയിരിക്കും ഈ ചിത്രം രചിക്കുകയെന്നും ലിജോ ജോസ് പെല്ലിശ്ശേരി ഇതിന്റെ രചന പങ്കാളി കൂടിയായിരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ വരുന്നത്. അധികം വൈകാതെ തന്നെ ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും സൂചനയുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രമാണ് ഇപ്പോൾ മോഹൻലാൽ ചെയ്യുന്നത്. നവംബർ അവസാനമോ ഡിസംബർ ആദ്യമോ ആയിരിക്കും റാം പൂർത്തിയാവുക.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.