തൊഴിലാളി ദിനാശംസകൾ നേർന്നു കൊണ്ട് പ്രശസ്ത യുവ താരം ആന്റണി വർഗീസ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ഓട്ടോ ഡ്രൈവർ ആയ അച്ഛന്റെ ഫോട്ടോ ആണ് ആന്റണി വർഗീസ് ഫേസ്ബുക്ക് പോസ്റ്റ് ആയി ഇട്ടിരിക്കുന്നത്. തന്റെ അപ്പൻ ഓട്ടോ ഡ്രൈവർ ആണെന്നും ഓട്ടം കഴിഞ്ഞു ഉച്ചക്ക് വീട്ടിൽ ചോറു ഉണ്ണാൻ വന്നപ്പോൾ നിർബന്ധിച്ചു പിടിച്ചു നിർത്തി എടുത്ത ഫോട്ടോ ആണെന്നും ആന്റണി വർഗീസ് പറയുന്നു. കാവൽ മാലാഖ എന്നാണ് ആന്റണി വർഗീസിന്റെ അച്ഛൻ ഓടിക്കുന്ന ഓട്ടോയുടെ പേര്.
ഇന്ന് മേയ് ദിനം ആയിട്ടു പലരും സിനിമാ രംഗങ്ങളും ട്രോളുകളും ഒക്കെ പോസ്റ്റ് ചെയ്തപ്പോൾ ഓട്ടോ ഡ്രൈവർ ആയ തന്റെ അപ്പന്റെ ചിത്രം പങ്കു വെച്ചു കൊണ്ട് വ്യത്യസ്തനായിരിക്കുകയാണ് ആന്റണി വർഗീസ്. അങ്കമാലി ഡയറിസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ആന്റണി വർഗീസ് അതിനു ശേഷം എത്തിയത് ടിനു പാപ്പച്ചൻ ഒരുക്കിയ സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രത്തിൽ ആണ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ജെല്ലിക്കെട്ട് എന്ന ചിത്രം ആണ് ആന്റണി വർഗീസിന്റെ അടുത്ത റിലീസ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.