കഴിഞ്ഞ വർഷം റിലീസ് ചെയ്തു ഏറെ ശ്രദ്ധ നേടിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസ്സോസിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചൻ ആദ്യമായി സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രം. ആന്റണി വർഗീസ്, വിനായകൻ, ചെമ്പൻ വിനോദ് എന്നിവർ ഒന്നിച്ച ഈ ചിത്രം നിർമ്മിച്ചത് ബി ഉണ്ണികൃഷ്ണൻ, ബി സി ജോഷി, ചെമ്പൻ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ ചേർന്നായിരുന്നു. ഇപ്പോഴിതാ ടിനു പാപ്പച്ചൻ തന്റെ രണ്ടാം ചിത്രം ഒരുക്കാനുള്ള തയ്യറെടുപ്പിൽ ആണ്. ഈ ചിത്രത്തിലും പ്രധാന വേഷങ്ങൾ ചെയ്യുന്നത് ആന്റണി വർഗീസും ചെമ്പൻ വിനോദും തന്നെയാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത് . ത്രിവിക്രമൻ സന്തോഷ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികയെ കണ്ടെത്താനായി ഇപ്പോൾ ഓഡിഷൻ നടത്തുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് എന്നിവരും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൾ ആയി എത്തും എന്നും സൂചന ഉണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ ഉൾപ്പെടെയുള്ള വിവരങ്ങൾ ഒഫീഷ്യൽ പ്രഖ്യാപനത്തിന്റെ ഒപ്പം പുറത്തു വിടും എന്നാണ് സൂചന. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ട് എന്ന ചിത്രത്തിൽ ആണ് ആന്റണി വർഗീസിനെ ഇനി നമ്മുക്ക് കാണാൻ കഴിയുക. ഈ ചിത്രത്തിലും ചെമ്പൻ വിനോദ് അഭിനയിക്കുന്നുണ്ട്. വിനായകനും അഭിനയിക്കുന്ന ഈ ചിത്രം എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഒരു ആക്ഷൻ ചിത്രമാണ്. ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ആന്റണി വർഗീസിന് അപകടം സംഭവിച്ചത് വലിയ വാർത്ത ആയിരുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ജനപ്രിയ നായകൻ ദിലീപ് നായകനാകുന്ന "പ്രിൻസ് ആൻഡ് ഫാമിലി " യിലെ…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയിലെ പുതിയ ഗാനം റിലീസ് ആയി.…
പന്ത്രണ്ടു വർഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം ‘ദി ഡോർ’ൻ്റെ ടീസർ പുറത്തിറങ്ങി. ഭാവനയുടെ സഹോദരൻ ജയ്ദേവ്…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ…
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
This website uses cookies.