[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൂര്യയുടെ ആ മറുപടി കേട്ട് ആന്റണി വർഗ്ഗീസും ചെമ്പൻ വിനോദും ഞെട്ടി….

ഇതിനോടകം വലിയ ചർച്ചയായി മാറിയ ‘അമ്മ മഴവിൽ ഷോയുടെ പുതിയ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. മലയാള സിനിമാ താരങ്ങൾ വർഷങ്ങളുടെ ഇടവേളക്ക് ശേഷം നടത്തിയ ഗംഭീര പ്രകടനത്തിന്റെ ആവേശമുണർത്തുന്ന ഓർമ്മകളിലാണ് പ്രേക്ഷകർ ഇപ്പോഴും. തിരുവനന്തപുരത്ത് നടന്ന വർണ്ണാഭമായ ചടങ്ങിൽ പങ്കെടുക്കാൻ തമിഴ് സൂപ്പർ താരം സൂര്യ എത്തുമെന്ന് സർപ്രൈസ് ആയാണ് അറിയിച്ചത്. ഇതോടെ ആരാധകരും വലിയ ആവേശത്തിലായിരുന്നു. സൂര്യയെ സ്വീകരിക്കുവാൻ നിരവധി താരങ്ങളും അമ്മയുടെ ഭാരവാഹികളും എത്തി. അഞ്ചു മണിക്കൂറോളം നീണ്ട ചടങ്ങുകൾ പൂർണ്ണമായും സൂര്യ കാണുവാൻ സമയം ചിലവഴിച്ചു. താരങ്ങൾക്കൊപ്പം ഇരുന്നാണ് സൂര്യ പരുപാടിക്ക് സാക്ഷിയായത്. പിന്നീട് മോഹൻലാലിനും മമ്മൂട്ടിയും സൂര്യയും വേദിയിലും എത്തിയിരുന്നു.

സൂര്യ എത്തിയതിന്റെ ആവേശത്തിലായിരുന്നു പ്രേക്ഷകരെ പോലെ മലയാള സിനിമാ താരങ്ങളും അവർ ചിത്രമെടുത്തും സംസാരിച്ചും സൂര്യയുടെ വരവ് ആഘോഷമാക്കി. ഇവരോടൊപ്പം ചിലവഴിക്കാനും സൂര്യ സമയം കണ്ടത്തി. അതിനിടെയാണ് യുവതാരം ആന്റണി വർഗീസ് സൂര്യയുടെ അടുത്തേക്ക് ചിത്രമെടുക്കാനായി എത്തിയത്. എന്നാൽ ആന്റണിയെ സൂര്യ കണ്ടപാടെ തന്നെ ഞെട്ടിച്ചു. ആന്റണി നായകനായ അങ്കമാലി ഡയറീസ് താൻ കണ്ടിട്ടുണ്ട് എന്നും ചിത്രം ഗംഭീരമാണ് എന്നുമാണ് സൂര്യയുടെ അഭിപ്രായം. ചിത്രത്തിലെ അണിയറപ്രവർത്തകരോടും തന്റെ ആശംസകൾ അറിയിക്കണമെന്നും സൂര്യ പറയുകയുണ്ടായി.

തുടർന്ന് സൂര്യയോടൊപ്പം ചിത്രമെടുത്ത ആന്റണി വിവരം ചെമ്പൻ വിനോദിനോട് പോയി പറഞ്ഞു. സൂര്യയെ തനിക്കും പരിചയപ്പെടണം എന്നായി ചെമ്പൻ വിനോദ് തുടർന്ന് അവതാരികയോടൊപ്പം ചെമ്പൻ വിനോദും സൂര്യക്ക് അടുക്കൽ എത്തി. അങ്കമാലി ഡയറീസിന്റെ തിരക്കഥാകൃത്താണ് എന്ന് ചെമ്പൻ വിനോദ് പരിചയപ്പെടുത്തി. സത്യത്തിൽ ചിത്രമെടുക്കാൻ എത്തിയ ചെമ്പൻ വിനോദും സൂര്യയുടെ പ്രശംസ കേട്ട് ഞെട്ടി എന്നാണ് പറയുന്നത്. എന്തായാലും സൂര്യയോടൊപ്പം ചിത്രമെടുക്കാൻ പോയ ഇരുവരുമാണ് ഇപ്പോൾ സൂര്യയുടെ അഭിനന്ദങ്ങൾ നേടി താരമായി മാറിയിരിക്കുന്നത്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

3 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

4 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.