കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ദൃശ്യം 2 . ഇരുവരും ആദ്യമായി ഒന്നിച്ച ദൃശ്യം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. മലയാളത്തിലെ ആദ്യത്തെ അമ്പതു കോടി കളക്ഷൻ നേടിയ ചിത്രമായ ദൃശ്യം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, സിംഹളീസ്, ചൈനീസ് ഭാഷകളിലേക്ക് റീമേക് ചെയ്യുകയും ചെയ്ത ചിത്രമാണ്. ഇന്ത്യ മുഴുവൻ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ട ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് കേരളത്തിന് അകത്തും പുറത്തുമുള്ള സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെയും ആവേശത്തോടെയുമാണ് കാത്തിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോഴതിന്റെ അവസാന ഘട്ടത്തിലാണ്. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് വരുന്ന ചില ചിത്രങ്ങൾ സൂചിപ്പിക്കുന്നത് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും ദൃശ്യം 2 ഇൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് എന്നതാണ്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ സ്ഥലമാറ്റം കിട്ടിയെത്തുന്ന കോൺസ്റ്റബിൾ ആയാണ് ആന്റണി പെരുമ്പാവൂർ അഭിനയിച്ചത്. എന്നാൽ രണ്ടാം ഭാഗത്തിൽ വർഷങ്ങൾക്ക് ശേഷം ആന്റണിയുടെ കഥാപാത്രത്തിന് പ്രമോഷൻ കിട്ടി എസ്‌ഐ ആയെന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്.
പോലീസ് യൂണിഫോമിലുള്ള ആന്റണി പെരുമ്പാവൂരിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇവരെ കൂടാതെ മീന, എസ്തർ, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, ഗണേഷ് കുമാർ, ബോബൻ സാമുവൽ, സായി കുമാർ, അനീഷ് ജി മേനോൻ, അഞ്ജലി തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം അടുത്ത വർഷം റിലീസിനെത്തും. ഇത് കൂടാതെ റാം എന്ന ചിത്രവും മോഹൻലാൽ- ജീത്തു ജോസഫ് ടീമിന് പൂർത്തിയാക്കാനുണ്ട്. റാം പാതി ചിത്രീകരണം കഴിഞ്ഞപ്പോഴാണ് കോവിഡ് പ്രതിസന്ധി വന്നത്. റാമിന്റെ ബാക്കി ഭാഗം ചിത്രീകരിക്കേണ്ടത് വിദേശത്തായതു കൊണ്ടാണ് ചിത്രത്തിന്റെ ബാക്കി ഷൂട്ടിംഗ് വൈകുന്നത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.