ലൂസിഫര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ മലയാളത്തില്‍ തിളങ്ങിയ താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. പൃഥ്വിയുടെ ആദ്യ സംവിധാന സംരംഭമായിരുന്ന ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു നേടിയത്. എന്നാൽ സിനിമയുടെ സംവിധായകനായി ആദ്യം രാജേഷ് പിള്ളയെ ആയിരുന്നു തീരുമാനിച്ചിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. മുരളി ഗോപി ആശീർവാദിന് വേണ്ടി ഒരു സിനിമ ചെയ്യാമെന്ന് എട്ട് വർഷം മുൻപ് ഏറ്റിരുന്നു. കഥ മറ്റൊന്നായിരുന്നെങ്കിലും ലൂസിഫർ എന്ന പേരായിരുന്നു ആ സിനിമയ്ക്ക്. രാജേഷ് പിള്ളയായിരുന്നു സിനിമയുടെ സംവിധായകനായി തീരുമാനിച്ചിരുന്നത്. എന്നാൽ പല കാരണങ്ങളാൽ സിനിമ വൈകിപ്പോയി. ഹൈദരാബാദിൽ പൃഥ്വിരാജ് നായകനായ ടിയാൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മുരളി ഗോപി എന്നെ വീണ്ടും വിളിക്കുന്നത്. അണ്ണാ ഈ സിനിമ ആരെ വെച്ച് ഡയറക്ട് ചെയ്യിക്കാനാണ് പരിപാടി എന്ന് ചോദിച്ചു. അതൊന്നും തീരുമാനിച്ചിട്ടില്ലെന്നാണ് ഞാൻ പറഞ്ഞതെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കുന്നു.
സിനിമയുടെ കഥ പൃഥ്വിരാജിനോട് പറഞ്ഞപ്പോൾ അയാൾ സിനിമ സംവിധാനം ചെയ്തോട്ടെ എന്ന് ചോദിച്ചുവെന്ന് മുരളി ഗോപി പറഞ്ഞു. ഞാൻ എന്താ പറയേണ്ടത്? എനിയ്ക്കു പെട്ടന്ന് മറുപടി പറയുവാൻ കഴിഞ്ഞില്ല. ഞാൻ ലാൽ സാറിനോട് ചോദിച്ചു. അത് കൊള്ളാലോ രാജു പടം ഡയറക്ട് ചെയ്യാൻ പോകയാണോ, നമുക്ക് ചെയ്യാമെന്ന് അദ്ദേഹവും പറഞ്ഞു. അടുത്ത ദിവസം തന്നെ ഞാൻ ഹൈദരാബാദിലേക്ക് പോയി. ആ പ്രോജെക്റ്റിനെക്കുറിച്ച് ധാരണയാക്കി. മോഹൻലാലിന്റെ ഏറ്റവും വലിയ ആരാധകൻ ഞാൻ ആണെന്നായിരുന്നു അതുവരെ ഞാൻ കരുതിയിരുന്നത്. എന്നാൽ ലൂസിഫർ കണ്ടപ്പോൾ എന്നേക്കാൾ വലിയ ഫാൻ പൃഥ്വിരാജ് ആണെന്ന് എനിക്ക് മനസിലായി. എമ്പുരാന്റെ കഥ എഴുതി കഴിഞ്ഞപ്പോൾ ഇതിനൊരു മൂന്നാം ഭാഗത്തിന് സ്കോപ് ഉണ്ടെന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞത്. ദൈവം സഹായിച്ചാൽ അതും നടക്കുമെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. അതേസമയം എമ്പുരാനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.