കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുപോലെ സ്നേഹിച്ചിരുന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു സുഷമ സ്വരാജ്. ഭാരതം കണ്ട ഏറ്റവും മികച്ച വിദേശ കാര്യ വകുപ്പ് മന്ത്രി എന്നാണ് സുഷമയെ എതിരാളികൾ പോലും വിശേഷിപ്പിക്കുക. അത്രയധികം മികവുറ്റ പ്രവർത്തനം ആണ് അവർ ആ സ്ഥാനത്ത് കാഴ്ച്ച വെച്ചത്. എതിർ പാർട്ടിയിൽ ഉള്ള വലിയ നേതാക്കൾ പോലും സുഷമ സ്വരാജിനെ എത്രയേറെ ബഹുമാനിച്ചിരുന്നു എന്നു മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ കടമെടുത്തു പറയുകയാണ് ആന്റോ ജോസഫ്. കഴിഞ്ഞ ദിവസം അന്തരിച്ച സുഷമാ സ്വരാജിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ഒരനുഭവം പങ്കു വെക്കുകയാണ് പ്രശസ്ത മലയാള സിനിമാ നിർമ്മാതാവായ ആന്റോ ജോസഫ്.
ഇറാഖിൽ കുടുങ്ങിയ നേഴ്‌സുമാരുടെ കഥ പറഞ്ഞ ടേക്ക് ഓഫ് എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്ന സമയത്താണ് ആന്റോ ജോസഫ് ഉമ്മൻ ചാണ്ടിയെ വിളിക്കുന്നത്. ഇറാഖില്‍ തീവ്രവാദികളുടെ പിടിയിലകപ്പെട്ടു പോയ മലയാളി നഴ്സുമാരെ മോചിപ്പിച്ച് ഇന്ത്യയില്‍ എത്തിക്കുന്നത്തിൽ നിർണ്ണായക പങ്കു വഹിച്ച അന്നത്തെ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് ചിത്രത്തിന്റെ താങ്ക്സ് കാർഡിൽ ഉൾപ്പെടുത്താൻ അദ്ദേഹത്തിന്റെ അനുവാദം ചോദിക്കാൻ ആണ് ആന്റോ ജോസഫ് വിളിച്ചത്. എന്നാൽ അദ്ദേഹം പറഞ്ഞത് തന്റെ പെറു വെക്കുകയാണെങ്കിൽ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന്റെ താഴെയെ വെക്കാവു എന്നാണ്. നമ്മുടെ നഴ്സുമാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത് സുഷമാ സ്വരാജിന്റെ കഠിന പ്രയത്‌നം മൂലമായിരുന്നു എന്നും അവരുടെ സഹായം ഇല്ലായിരുന്നെങ്കില്‍ നഴ്സുമാരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് കഴിയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സുഷമാ സ്വരാജിന്റെ ഇടപെടല്‍ കൊണ്ടാണ് നമ്മുടെ നഴ്‌സുമാര്‍ കൃത്യ സമയത്തുതന്നെ കൊച്ചിയിലെത്തിയത് എന്നും അദ്ദേഹം പറഞ്ഞ കാര്യം ആന്റോ ജോസഫ് ഓർത്തെടുക്കുന്നു. ഏത് അർദ്ധ രാത്രിയിലും സ്വന്തം ജനതയുടെ സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ച പ്രിയ നേതാവിനു തന്റെയും ടേക് ഓഫ് ടീമിന്റെയും പേരിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു ആന്റോ ജോസഫ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.