കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ബോക്സ് ഓഫീസ് റെക്കോർഡുകൾ തൂഫാനാക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. ഈ നിവിൻ പോളി- മോഹൻലാൽ- റോഷൻ ആൻഡ്രൂസ് ചിത്രം കേരളാ ബോക്സ് ഓഫീസിൽ പ്രകമ്പനം മുഴക്കി മുന്നേറുന്നതിനിടയിൽ മറ്റൊരു കള്ളൻ കൂടി ബോക്സ് ഓഫീസ് കൊള്ളയ്ക്കായി ഈ ആഴ്ച മുതൽ കേരളത്തിൽ എത്തുന്നു. ബിജു മേനോൻ നായകനായ ആനക്കള്ളൻ ആണ് ഈ വരുന്ന വ്യാഴാഴ്ച റിലീസ് ചെയ്യാൻ പോകുന്ന മലയാള ചിത്രങ്ങളിൽ ഒന്ന്. മൂന്നു വർഷം മുൻപ് റിലീസ് ചെയ്ത ഇവൻ മര്യാദ രാമൻ എന്ന ദിലീപ് ചിത്രം ഒരുക്കി കൊണ്ട് സംവിധായകനായി അരങ്ങേറിയ സുരേഷ് ദിവാകർ ആണ് ആനക്കള്ളൻ സംവിധാനം ചെയ്തിരിക്കുന്നത് .
പ്രശസ്ത തിരക്കഥാകൃത് ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നതു പഞ്ചവര്‍ണതത്തയുടെ സൂപ്പർ വിജയത്തിന് ശേഷം സപ്ത തരംഗ് സിനിമയാണ്. ആനക്കള്ളന്റെ ട്രൈലെർ മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയെടുത്തത്. ഒരു കമ്പ്ലീറ്റ് കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ വലിയ താര നിര തന്നെ അണിനിരന്നിട്ടുണ്ട്. ആൽബി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് നാദിർഷായും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ജോണ്കുട്ടിയും ആണ്. അനുശ്രീ, ഷംന കാസിം എന്നിവര്‍ നായികമാരായി എത്തുന്ന ഈ ചിത്രത്തിൽ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ജനാർദ്ദനൻ, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. പടയോട്ടത്തിന്റെ വിജയത്തിന് ശേഷം ബിജു മേനോൻ നായകനായി എത്തുന്ന ചിത്രമാണ് ആനക്കള്ളൻ.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.