ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ ജനപ്രിയമായ വിജയങ്ങൾ പിറന്ന ദിവസം ആണ് ഇന്ന്. അതെ, മറ്റൊരു ജൂലൈ നാല് കൂടി എത്തിച്ചേരുമ്പോൾ ദിലീപ് ആരാധകരും മലയാള സിനിമാ പ്രേമികളും ഓർക്കുന്നത് ആ ദിലീപ് ചിത്രങ്ങൾ ആവും. ദിലീപിന്റെ ഭാഗ്യ ദിവസം ആയാണ് ജൂലൈ നാല് അറിയപ്പെടുന്നത്. നമ്മൾ ഇപ്പോഴും മിനി സ്‌ക്രീനിൽ ആഘോഷിക്കുന്ന നാല് ദിലീപ് ചിത്രങ്ങൾ റിലീസ് ചെയ്തത് ജൂലൈ നാല് എന്ന ഡേറ്റിൽ ആയിരുന്നു. പതിനെട്ടു വർഷം മുൻപ് ഒരു ജൂലൈ നാലിന് ആണ് താഹ സംവിധാനം ചെയ്ത ദിലീപ് ചിത്രമായ ഈ പറക്കും തളിക റിലീസ് ചെയ്തത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കൊണ്ട് സൂപ്പർ ഹിറ്റ് ആയി മാറി ആ ചിത്രം. തൊട്ടടുത്ത വർഷം ജൂലൈ നാലിന് എത്തിയത് ലാൽ ജോസ്- ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങിയ മീശ മാധവൻ എന്ന ബ്ലോക്ക്ബസ്റ്റർ ആണ്.
അതിന്റെ അടുത്ത വർഷം അതേ ഡേറ്റിൽ മറ്റൊരു ചിത്രം കൂടി റിലീസ് ചെയ്തു സൂപ്പർ ഹിറ്റ് ആക്കി ദിലീപ്. ജോണി ആന്റണിയുടെ അരങ്ങേറ്റ ചിത്രമായ സി ഐ ഡി മൂസ ആയിരുന്നു ആ ചിത്രം. അതിനു ശേഷം രണ്ടു വർഷം കഴിഞ്ഞു വീണ്ടും ഒരു ജൂലൈ നാലിന് ആണ് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച പാണ്ടിപ്പട എന്ന ചിത്രവുമായി ദിലീപ് എത്തിയത്. ഈ ചിത്രങ്ങളിൽ എല്ലാം ദിലീപിന് ഒപ്പം ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലിം കുമാർ എന്നിവരും തിളങ്ങി എന്നതും ഓർത്തെടുക്കേണ്ട കാര്യം ആണ്. ഇവർ നാല് പേരും ഒന്നിക്കുന്ന ചിത്രവും ജൂലൈ നാല് എന്ന ഡേറ്റും ചിരിയുടെ വലിയ ഒരു വിരുന്നു തന്നെയാണ് മലയാള സിനിമാ പ്രേമികൾക്ക് സമ്മാനിച്ചത്. ഈ വർഷം ഈ ഡേറ്റിൽ അല്ലെങ്കിലും ജൂലൈ ആറിന് ദിലീപ് നായകനായ ശുഭരാത്രി റിലീസ് ചെയ്യുന്നുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.