പ്രശസ്ത നടൻ അനൂപ് മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നിഗൂഡം. അനൂപ് മേനോനോടൊപ്പം ഇന്ദ്രൻസും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ തിരുവനന്തപുരത്താണ് നടന്നു കൊണ്ടിരിക്കുന്നത്. നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി ജെ, ബെപ്സൺ നോർബെൽ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. എ ടെയ്ൽ ഓഫ് മിസ്റ്റീരിയസ് ജേർണി എന്നാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. നിഗൂഢമായ ഒരു യാത്രയുടെ കഥ പറയുന്ന ഈ ചിത്രം, ഒരു പ്രത്യേക ലക്ഷ്യത്തോടെ, പ്രശസ്ത ചിത്രകാരനായ ശങ്കർ എന്ന കഥാപാത്രം നടത്തുന്ന ഒരു യാത്രയാണ് നമ്മുടെ മുന്നിലെത്തിക്കാൻ പോകുന്നത്. ആ യാത്രയിലൂടെ ഈ കഥാപാത്രം കണ്ടെത്തുന്ന ചില നിഗൂഢമായ കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുക. ഇപ്പോഴിതാ ഈ ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളായി എത്തുന്നവരുടെ കാരക്ടർ പോസ്റ്ററുകൾ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഇന്ദ്രൻസ്, അനൂപ് മേനോൻ, സെന്തിൽ കൃഷ്ണ എന്നിവരുടെ വ്യത്യസ്തമായ ക്യാരക്ടർ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജി & ജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജേഷ് എസ്.കെ. നിർമ്മിക്കുന്ന ചിത്രത്തില്‍ മുകളിൽ പറഞ്ഞവരെ കൂടാതെ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. പ്രദീപ് നായർ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് റോണി റാഫേൽ ആണ്. സുബിൻ സോമൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുക. ഏതായാലും ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ഈ കാരക്ടർ പോസ്റ്ററുകൾ മികച്ച ശ്രദ്ധയാണ് നേടുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.