ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നീ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ വി കെ പ്രകാശും അനൂപ് മേനോനും ഒന്നിക്കുന്ന ചിത്രമാണ് കിംഗ് ഫിഷ്. അനൂപ് മേനോൻ രചന നിർവഹിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹവും പ്രശസ്ത സംവിധായകൻ രഞ്ജിത്തുമാണ് മുഖ്യ വേഷങ്ങൾ ചെയ്യുന്നത്. ടെക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കോയ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു രാജാവിന്റെ തോന്നിവാസങ്ങൾ എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. നിത്യ മേനോനെ നായികയാക്കി ഒരുക്കിയ പ്രാണ എന്ന ബഹുഭാഷാ ചിത്രത്തിന് ശേഷം വി കെ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് കിംഗ് ഫിഷ്. പ്രാണ അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തും.
അഞ്ജലി മേനോൻ ഒരുക്കിയ പൃഥ്വിരാജ്- നസ്രിയ ചിത്രമായ കൂടെക്കു ശേഷം സംവിധായകൻ രഞ്ജിത് ഒരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് കിംഗ് ഫിഷ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന ചിത്രമാണ് അനൂപ് മേനോന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. കുറച്ചു നാളുകൾക്കു ശേഷമാണു അനൂപ് മേനോൻ വീണ്ടും എഴുത്തിലേക്ക് മടങ്ങി വരുന്നത്. മലയാളികൾക്ക് മനോഹരമായ ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട് അനൂപ് മേനോനും വി കെ പ്രകാശും. ഇവർ ഒരിക്കൽ കൂടി ഒന്നിക്കുമ്പോൾ വീണ്ടും ഒരു മികച്ച ചിത്രം തന്നെ നമ്മുക്ക് ലഭിക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും സിനിമാ പ്രേമികളും
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.