മലയാള സിനിമ പ്രേമികളെ ത്രില്ലടിപ്പിക്കാൻ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കൂടി ഈ ആഴ്ച തീയേറ്ററുകളിൽ എത്തുകയാണ്. ഒരു കൊലപാതകവും അതിനോടനുബന്ധിച്ച കുറ്റാന്വേഷണവും ഇതിവൃത്തമാകുന്ന 21 ഗ്രാംസ് ആണ് പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്ന ആ ത്രില്ലർ ചിത്രം. ഇപ്പോഴിതാ ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പോസ്റ്റർ ഒട്ടിക്കാൻ തയ്യാറായിരിക്കുകയാണ് ഇതിലെ നായകൻ കൂടിയായ നടൻ അനൂപ് മേനോൻ. ഈ ചിത്രത്തിലെ മറ്റൊരു നടനും അവതാരകനും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ ജീവ ജോസഫ്, രണ്ടു ദിവസം മുൻപ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ തുടക്കമിട്ട പോസ്റ്റർ ചാലഞ്ച് ഏറ്റെടുത്തുകൊണ്ടാണ് അനൂപ് മേനോൻ പോസ്റ്റർ ഒട്ടിക്കുവാൻ റോഡിൽ ഇറങ്ങിയത്. തങ്ങളുടെ സിനിമയായ 21 ഗ്രാംസിന്റെ പോസ്റ്റർ മതിലിൽ ഒട്ടിക്കുകയും ശേഷം തനിക്കു പറയാനുള്ള കാര്യങ്ങളുമാണ് ജീവ വീഡിയോയുടെ രൂപത്തിൽ പങ്കിട്ടത്.
താൻ ചെയ്തത് പോലെ സിനിമയിലെ നായകനായ അനൂപ് മേനോൻ അടക്കമുള്ളവർക്ക് ചെയ്യാനാകുമോ എന്ന രീതിയിലായിരുന്നു ജീവയുടെ ചലഞ്ച്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി ഒരു ദിവസം കഴിഞ്ഞു, ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനുമുൾപ്പെടെ 21 ഗ്രാംസിന്റെ എല്ലാ ടീമംഗങ്ങളും അനൂപ് മേനോന്റെ നേതൃത്വത്തിൽ ചലഞ്ച് അംഗീകരിക്കുകയും, കഴിഞ്ഞ ദിവസം രാത്രിയിൽ എല്ലാവരും ചേർന്ന് ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ എൻ റിനീഷ് നിർമിച്ചു നവാഗതനായ ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച ഈ സിനിമ മാർച്ച് 18 ന് തീയേറ്ററുകളിലേക്ക് എത്തും. സസ്പെൻസും, മിസ്റ്ററിയും, ട്വിസ്റ്റുകളും കോർത്തിണക്കി ഒരുക്കിയ ഈ സിനിമയിൽ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ദീപക് ദേവ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ജിത്തു ദാമോദർ ആണ്.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.