ജനപ്രിയ നായകൻ ദിലീപിന്റെ സഹോദരൻ അനൂപ് പദ്മനാഭൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ഈ കഴിഞ്ഞ വെള്ളിയാഴ്ച പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. യുവ പ്രേക്ഷകരെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ച ഈ ചിത്രം ആദ്യാവസാനം രസിപ്പിക്കുന്ന ഒരു പക്കാ ഫാമിലി എന്റർടൈനേർ ആയാണ് അനൂപ് ഒരുക്കിയിരിക്കുന്നത്. ജിയോ പിവിയുടെ കഥയിൽ സന്തോഷ് എച്ചിക്കാനം തിരക്കഥ രചിച്ച ഈ ചിത്രം അനൂപിന്റെ മേക്കിങ് കൊണ്ടാണ് ശ്രദ്ധ നേടുന്നത്. ദിലീപിന്റെ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ട്രെയ്‌ലർ എഡിറ്റ് ചെയ്ത അനുഭവ സമ്പത്തുള്ള അനൂപ്, തന്റെ ആ കഴിവ് ഈ ചിത്രത്തിന്റെ ഷോട്ട് മേക്കിങ്ങിലും പുലർത്തിയപ്പോൾ ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കാതെ മുന്നോട്ട് നീങ്ങുന്ന ചിത്രമായി തട്ടാശ്ശേരി കൂട്ടം മാറി.
മികച്ച സാങ്കേതിക തികവിൽ കൂടിയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ജിതിൻ ക്യാമറ ചലിപ്പിച്ച തട്ടാശ്ശേരി കൂട്ടത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് വി സാജൻ ആണ്. റാം ശരത് ഈണമിട്ട ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറിയത് ചിത്രത്തിന് വലിയ രീതിയിൽ തന്നെ ഗുണം ചെയ്തിട്ടുണ്ട്. ഹാസ്യത്തിൽ ചാലിച്ച് കഥ പറഞ്ഞു തുടങ്ങിയ ഈ ചിത്രം പിന്നീട്, പ്രണയം, ത്രില്ലർ, ആക്ഷൻ ട്രാക്കുകളും കൊണ്ട് വന്നാണ് മുന്നോട്ട് സഞ്ചരിച്ചത്. ഇതെല്ലാം കോർത്തിണക്കാൻ അനൂപ് കാണിച്ച മികവിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. അർജുൻ അശോകൻ നായകനായി എത്തിയ ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത് പ്രിയംവദയാണ്. ഇവർക്കൊപ്പം ഗണപതി, അനീഷ് ഗോപാൽ, അപ്പു, ഉണ്ണി രാജൻ പി ദേവ്, വിജയ രാഘവൻ, ശ്രീലക്ഷ്മി, സിദ്ദിഖ്, ഷൈനി സാറ എന്നിവരും ഇതിൽ വേഷമിട്ടു.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.