നായികാ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഇടംപിടിച്ച നടി അന്ന ബെൻ തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. പി എസ് വിനോദ്‍രാജ് സംവിധാനം ചെയ്യുന്ന ‘കൊട്ടുകാളി ‘ എന്ന ചിത്രമാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ടീസർ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്.
അന്നയുടെ ആദ്യ തമിഴ് ചിത്രത്തിലെ വേറിട്ട ഗെറ്റപ്പും പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. സ്കിൻ കളർ ഡൌണ്‍ ചെയ്താണ് ചിത്രത്തിലെ നായിക കഥാപാത്രമായി അന്ന എത്തുന്നത്. സൂരിയാണ് ചിത്രത്തിലെ നായകന്‍.ചിത്രത്തിൻറെ ടീസർ ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടട്ടു തമിഴകത്തിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ചും അന്ന തുറന്നെഴുതിയിരുന്നു. ഇതിലും മികച്ചൊരു തുടക്കം കിട്ടാനില്ലെന്നും ചിത്രത്തിൻറെ പ്രവർത്തകരെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നുവെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. നടി കീർത്തി സുരേഷടക്കം അന്നയുടെ ലുക്കിനെ പ്രശംസിച്ച് കമൻറുകൾ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഓസ്‍കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘കൂഴങ്കല്ല്’ ഒരുക്കിയ സംവിധായകനാണ് വിനോദ് രാജ്.എസ് കെ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശിവകാര്‍ത്തികേയനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനോദ് രാജ് തന്നെയാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ബി ശക്തിവേല്‍, എഡിറ്റിംഗ് ഗണേഷ് ശിവയാണ്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.