മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ സംവിധായികയാണ് അഞ്ജലി മേനോൻ. ബാംഗ്ലൂർ ഡേയ്സ് മഞ്ചാടിക്കുരു എന്നീ ചിത്രങ്ങൾകൊണ്ട് തന്നെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും പിടിച്ചുപറ്റുവാൻ അഞ്ജലിക്ക് സാധിച്ചു.
താൻ മൂന്നാമതായി സംവിധാനം ചെയുന്ന ചിത്രത്തിൽ പൃഥ്വിരാജും നസ്രിയയും പാര്വതിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി എത്തുന്നത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ ഉള്ള പൃഥ്വിരാജിന്റെ വ്യത്യസ്ഥത ഈ ചിത്രത്തിനും പ്രതീക്ഷ കൂട്ടുന്നുണ്ട്. ഒരു ഇടവേളക്ക് ശേഷം നസ്രിയയും തിരിച്ച വെള്ളിത്തിരയിലേക്ക് എത്തുന്നു എന്നതും പ്രേക്ഷകർക്ക് കാത്തിപ്പിനു ഒരു കാരണമാവുന്നു. ബാംഗ്ലൂർ ഡെയ്സിന് ശേഷം വീണ്ടും പാർവതിയും, നസ്രിയയും അഞ്ജലിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
പൃഥ്വിരാജ് ഇപ്പോൾ റോഷ്നി ദിനകർ സംവിധാനം ചെയ്യന്ന മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ്. അഞ്ജലിയുടെ ചിത്രത്തിനായി നവംബർ ആദ്യ വാരം തന്നെ ഊട്ടിയിൽ നടക്കുന്ന ഷെഡ്യൂളിൽ വന്നുചേരും എന്നാണ് അറിയാൻ സാധിച്ചത്.
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
This website uses cookies.