ആദ്യ ചിത്രങ്ങൾകൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സാന്നിധ്യമറിയിച്ച സംവിധായികയാണ് അഞ്ജലി മേനോൻ. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ മഞ്ചാടിക്കുരു മലയാളികളുടെ ഗൃഹാതുരതയെ വീണ്ടുമൊരിക്കൽക്കൂടി അവതരിപ്പിക്കുകയായിരുന്നു. ചിത്രം അന്ന് മികച്ച നിരൂപക പ്രശംസയും നേടിയിരുന്നു. ചിത്രം പിന്നീട് നിരവധി ചലച്ചിത്രമേളകളിലും പങ്കെടുക്കുകയുണ്ടായി. അതിനുശേഷം അഞ്ജലി മേനോൻ തിരക്കഥയെഴുതി അൻവർ റഷീദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലിലൂടെ അഞ്ജലി മേനോൻ വീണ്ടും വിസ്മയിപ്പിച്ചു. വ്യത്യസ്തമായ പ്രമേയം കൊണ്ട് ചിത്രം വളരെയധികം ചർച്ചയായി. ചിത്രം കാലികപ്രസക്തിയുള്ള ഒരു വിഷയമാണ് ചർച്ചയാക്കിയത്. പിന്നീട് നിവിൻ പോളി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ തുടങ്ങിയവരെ അണിനിരത്തി ഒരുക്കിയ മൾട്ടിസ്റ്റാർ ചിത്രം ബാംഗ്ലൂർ ഡെയ്സിലൂടെയാണ് അഞ്ജലി മേനോൻ വീണ്ടും സംവിധാനരംഗത്തേക്ക് തിരിച്ചെത്തിയത്. ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആരാധകരായ വരും വലിയ കാത്തിരിപ്പിലായിരുന്നു.
പുതിയ ചിത്രത്തിൽ പ്രിഥ്വിരാജും പാർവ്വതിയും നായികാ നായകന്മാരായ ചിത്രത്തിലൂഈ ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് അഞ്ജലി മേനോൻ തിരിച്ചെത്തുകയാണ്. ചിത്രത്തിൽ പ്രിഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിൽ എത്തുന്നത് നസ്രിയ നസിമാണ്. സംവിധായകനായ രഞ്ജിത്താണ് പ്രിഥ്വിരാജിന്റെ അച്ഛൻ വേഷത്തിൽ എത്തുന്നത്. കുടുംബ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എങ്കിലും ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. ജൂലൈ ആറിന് ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. രജപുത്ര ഫിലിംസിനുവേണ്ടി എം രഞ്ജിത് ചിത്രം നിർമ്മിച്ച് വിതരണത്തിനെത്തിക്കും
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.