മലയാളത്തിലെ പ്രശസ്ത സംവിധായികയായ അഞ്ജലി മേനോൻ ഒരുപിടി മനോഹര ചിത്രങ്ങളാണ് നമ്മുക്ക് സമ്മാനിച്ചിട്ടുള്ളത് രചയിതാവായും പ്രശസ്തയായ അഞ്ജലി മേനോൻ നമ്മുക്ക് സമ്മാനിച്ച ചിത്രങ്ങൾ ആണ് മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നിവ. കേരളാ കഫേ എന്ന ആന്തോളജി ചിത്രത്തിലെ ഹാപ്പി ജേർണി എന്ന ഹൃസ്വ ചിത്രവും സംവിധാനം ചെയ്തിട്ടുള്ള അഞ്ജലി മേനോൻ ആണ് സൂപ്പർ ഹിറ്റായ അൻവർ റഷീദ്- ദുൽഖർ സൽമാൻ ചിത്രമായ ഉസ്താദ് ഹോട്ടൽ രചിച്ചതും. ഇപ്പോഴിതാ തന്റെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രശസ്ത നടി നിത്യാ മേനോനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് അഞ്ജലി മേനോൻ. നിത്യ മേനോന് ജന്മദിനാശംസ നേർന്നു കൊണ്ട് അഞ്ജലി മേനോൻ പറയുന്നത് ഇങ്ങനെ, ഇവള് എന്റെ ഫ്രെയിമില് വരുമ്പോള് എനിക്കൊരു പ്രശ്നമുണ്ട്. ഞാന് കട്ട് പറയാന് മറക്കും.
നിത്യയുടെ കഴിവ് പുറത്ത് കൊണ്ടുവരുന്ന ഫ്രെയിമുകള് ആശംസിക്കുന്നുവെന്നും പറഞ്ഞു കൊണ്ട് നിത്യയോടൊപ്പമുള്ള ചിത്രവും അഞ്ജലി പങ്കുവച്ചിരുന്നു. ഈ പോസ്റ്റ് നിത്യ മേനോൻ ഷെയര് ചെയ്യുകയും ചെയ്തു. അഞ്ജലി മേനോൻ രചിച്ച ഉസ്താദ് ഹോട്ടലിലെ നായികാ വേഷം ചെയ്ത നിത്യ അതിനു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സിലും അഭിനയിച്ചു. കന്നഡ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നിത്യ മേനോൻ മലയാളത്തിൽ എത്തുന്നത് മോഹൻലാൽ- കെ പി കുമാരൻ ചിത്രമായ ആകാശ ഗോപുരത്തിലൂടെയാണ്. അതിനു ശേഷം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ചു തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിലൊരാളായി നിത്യ മാറി. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി എന്ന ചിത്രമാണ് നിത്യയുടെ അടുത്ത മലയാളം റിലീസ്.
കൊക്കെയ്ന് കേസില് പ്രശസ്ത മലയാള സിനിമാ താരം ഷൈന് ടോം ചാക്കോ കുറ്റവിമുക്തന്. ഷൈൻ ടോം ചാക്കോ ഉള്പ്പെടെയുള്ള കേസിലെ…
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില് നയൻതാര ജോയിൻ ചെയ്തു. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ…
കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച 'നാരായണീന്റെ മൂന്നാണ്മക്കൾ' ഗംഭീര…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
This website uses cookies.